Loading ...

Home International

ആണവകരാറിലെ നിയന്ത്രങ്ങള്‍ ഇനി പാലിക്കില്ല; നിലപാട് കടുപ്പിച്ച്‌ ഇറാന്‍

തെഹ്‌റാന്‍: ആണവായുധങ്ങള്‍ കൈവശം വെക്കുന്നതടക്കമുള്ള 2015ലെ കരാറിലെ നിയന്ത്രണങ്ങള്‍ ഇനി പാലിക്കില്ലെന്ന് ഇറാന്‍. യു.എസ് വ്യോമാക്രമണത്തില്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ നിലപാടുകള്‍ ശക്​തമാക്കുന്നതിന്‍െറ ഭാഗമായാണ്​ മന്ത്രിസഭ യോഗ തീരുമാനം. അതേസമയം, കരാറിലെ യൂറോപ്യന്‍ പങ്കാളികളുമായി കൂടിയാലോചനക്കുള്ള സാധ്യത അടഞ്ഞിട്ടില്ലെന്നും ഇറാന്‍ വ്യക്​തമാക്കി. അന്താരാഷ്​ട്ര ആണ​വോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം മുന്‍പത്തെ പോലെ തുടരാന്‍ ഇറാന്‍ മന്ത്രിസഭ തീരുമാനിച്ചതായും ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട്​ ചെയ്​തു. അതേസമയം, ഈ വിഷയത്തില്‍ അന്താരാഷ്​ട്ര ആണ​വോര്‍ജ ഏജന്‍സിയുടെ പ്രതികരണം ലഭ്യമായിട്ടില്ല.ആണവ സമ്ബുഷ്​ടീകരണ ശേഷി, സമ്ബുഷ്​ടീകരണ ശതമാനം, ഉപകരണങ്ങളുടെ അളവ് തുടങ്ങിയ ജെ.സി.പി.ഒ.എ കരാറിലെ ഒരു നിയന്ത്രണവും പാലിക്കില്ലെന്നാണ്​ ഇറാന്‍ മന്ത്രിസഭയുടെ തീരുമാനം.

Related News