Loading ...

Home International

ബിഭ, സൂര്യനെക്കാള്‍ ചൂട് കൂടും ഇനി ഇന്ത്യക്കാരിയുടെ പേരില്‍ അറിയപ്പെടാന്‍ പോകുന്ന നക്ഷത്രത്തിന്

ഭൂമിയില്‍ നിന്ന് 340 പ്രകാശവര്‍ഷം അകലെയുള്ള സെക്സ്റ്റാന്‍സ് നക്ഷത്രസമൂഹത്തിലെ ഒരു വെളുത്ത മഞ്ഞ നക്ഷത്രവും അതിനെ ചുറ്റുന്ന ഗ്രഹവും ഇനി മുതല്‍ ഇന്ത്യക്കാരുടെ പേരില്‍ അറിയപ്പെടും. ജ്യോതിശാസ്ത്ര സമൂഹം ഇതുവരെ നല്‍കിയിരുന്ന എച്ച്‌ഡി 86081, 86081 ബി എന്നീ പേരുകള്‍ യഥാക്രമം 'ബിഭ'യും 'സാന്തമാസ'യുമായി.. ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യന്‍ വനിതാ ഭൗതികശാസ്ത്രജ്ഞയായ ബിഭാ ചൗധരിയോടുള്ള ആദരസൂചകമായാണ് നക്ഷത്രത്തിന് അവരുടെ പേര് നല്‍കിയത്. ബിഭ എന്നാല്‍ ബംഗാളി ഭാഷയില്‍ ശോഭയുള്ള പ്രകാശ കിരണം എന്നും, സംസ്‌കൃത പദമായ 'സാന്തമാസ' എന്നാല്‍ 'മേഘം' എന്നുമാണ് അര്‍ത്ഥം.
പാരീസ് ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ആസ്‌ട്രോണമിക്കല്‍ യൂണിയന്റെ (ഐ‌എ‌യു) ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി, 110 ലധികം രാജ്യങ്ങള്‍ക്ക് ഒരു എക്‌സോപ്ലാനറ്റും അതിന്റെ ആതിഥേയ നക്ഷത്രവും അടങ്ങുന്ന ഒരു ഗ്രഹവ്യവസ്ഥയ്ക്ക് പേരിടാന്‍ അവസരം നല്‍കിയിരുന്നു. à´¸àµ‚ര്യനെക്കാള്‍ അല്പം ചൂടും വലുപ്പവുമുള്ള നക്ഷത്രമായ എച്ച്‌ഡി 86081-ന് പേര് നല്‍കാനാണ് ഇന്ത്യക്ക് അവസരം ലഭിച്ചത്. അതു കൊണ്ടു തന്നെ ചൂടിന്റെ വ്യതിയാനം മൂലം ഇതിന് മഞ്ഞ നിറം ലഭിച്ചിരിക്കുന്നു. സെക്സ്റ്റാന്‍സ് രാശിയില്‍ സ്ഥിതി ചെയ്യുന്ന à´ˆ നക്ഷത്രം രാത്രി ആകാശത്ത് ബൈനോക്കുലറുകളിലൂടെയും ചെറിയ ദൂരദര്‍ശിനികളിലൂടെയും കാണാവുന്നതാണ്. എച്ച്‌ഡി 86081 ബി എന്ന ഗ്രഹം à´ˆ നക്ഷത്രത്തെ പരിക്രമണം ചെയ്യുന്നത് വ്യാഴത്തിന്റെ വലുപ്പത്തിലും പിണ്ഡത്തിലും സമാനമാണ്. അതിനേയും ഇന്ത്യന്‍ ആകാശത്തു നിന്നും കാണാന്‍ കഴിയും.എക്സോപ്ലാനറ്റ് ഗവേഷണത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുക എന്നതായിരുന്നു ആഗോളതലത്തില്‍ പേരിടല്‍ മത്സരം നടത്താന്‍ കാരണമെന്ന് ഹോമി ഭാഭാ സെന്റര്‍ ഫോര്‍ സയന്‍സ് എഡ്യൂക്കേഷനിലെ ശാസ്ത്രജ്ഞനായ അനികേത് സുലെ പറഞ്ഞു. à´ˆ വര്‍ഷം ജൂലൈയിലാണ് ഇന്ത്യയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളോട് പേരുകള്‍ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടത്. രാജ്യത്തുടനീളം ലഭിച്ച 1,717 പേരില്‍ നിന്ന് 10 പേരുകള്‍ അന്തിമ പട്ടികയില്‍ ഇടം പിടിച്ചു. ഓണ്‍ലൈനിലൂടെ വോട്ടു ചെയ്ത 5,587 പേരാണ് 'ബിഭ'യും 'സാന്തമാസ'യും തിരഞ്ഞെടുത്തത്.സൂറത്തിലെ സര്‍ദാര്‍ വല്ലഭായ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ 20 കാരിയായ അനേന്യാ ഭട്ടാചാര്യയാണ് നക്ഷത്രത്തിന് ബിഭയെന്ന്‍ പേര് നിര്‍ദേശിച്ചത്. പൂനെയിലെ സിംഗാദ് സ്പ്രിംഗ് ഡേല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാസാഗര്‍ ദൗറഡ് എന്ന 13 വയസുകാരന്‍ ഗ്രഹത്തിന്റെ പേര് സാന്തമാസയെന്നും നിര്‍ദ്ദേശിച്ചു.

Related News