Loading ...

Home peace

മദ്യമുക്തമായ ക്രിസ്മസിനുള്ള ആഹ്വാനം നൽകി ക്രൈസ്തവ മദ്യവർജ്ജന സമിതി

കോട്ടയം: സംയുക്ത ക്രൈസ്തവ മദ്യവർജ്ജനസമിതിയുടെ നേതൃത്വത്തിൽ കോട്ടയം മോചനയിൽ കൂടിയ യോഗം സീറോ മലങ്കര  മെത്രപോലീത്ത   റവ.ഡോ. ജോഷ്യ ഇഗ്നാത്തിയോസ്‌ ഉദ്ഘാടനം ചെയ്തു. റവ.ഡോ.à´Ÿà´¿.à´Ÿà´¿. സഖറിയയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ     കുടുംബബന്ധങ്ങളെ ജീർണ്ണതയിലേക്ക് നയിക്കുന്ന മദ്യത്തെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളിൽ ഉൾപ്പെടുത്തരുതെന്നു എല്ലാ സഭാജനങ്ങളോടും ആഹ്വാനം ചെയ്യാൻ തീരുമാനിച്ചു. ഓരോ ക്രിസ്തിയകുടുംബത്തെയും അറിയിക്കുവാനും ആയതിനായി ഇടവകതോറും കൂട്ടായ കുടുംബസന്ദർശന പരിപാടികൾ ക്രമീകരിക്കുന്നതിനും  യോഗത്തിൽ തീരുമാനമായി. റവ. തോമസ് പി.ജോർജ്, റവ.വർഗീസ് മുഴുത്തേറ്റ്‌, മോചന ഡയറക്ടർ റവ. കെ.പി സാബു, à´Ÿà´¿.à´Žà´‚.à´Ž.à´Žà´‚. സെന്റെർ ഡയറക്ടർ റവ. ബോബി മാത്യു, റവ.ഡോ. കോശി പി.വർഗീസ്, റവ. എബ്രഹാം വാഴകൽ, പ്രൊഫ.സി മാമച്ചൻ,റവ. സന്തോഷ് മാത്യു,ഡോ. സിറിയക് വർഗീസ്, എന്നിവർ പ്രസംഗിച്ചു.

Related News