Loading ...

Home International

മോശയുടെ പേടകവും സീനായ് മലയില്‍ ദൈവം പത്തുകല്‍പ്പനകള്‍ നല്‍കിയ ഇടവും കണ്ടെത്തി ചരിത്ര ഗവേഷകര്‍; 3100 വര്‍ഷം പഴക്കമുള്ള യഹൂദപ്പള്ളിയിലെ കണ്ടെത്തലിന്റെ വിസ്മയം മാറാതെ ഗവേഷകര്‍

ഐതീഹ്യങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ കിട്ടുമ്പോൾ  വിശ്വാസം ഒന്നുകൂടി അരക്കിട്ടുറപ്പിക്കും. മോശയുടെ പേടകവും ദൈവം പത്തുകല്‍പനകള്‍ നല്‍കുന്നതിനായി ഇരുന്ന പാറയും കണ്ടെത്തിയതായി ഗവേഷകര്‍ പറയുമ്പോൾ  ലോകമെങ്ങുമുള്ള ക്രൈസ്തവ സമൂഹം ആവേശത്തോടെയാണ് അതിനെ കാണുന്നത്. മോശയ്ക്ക് ദൈവത്തില്‍നിന്ന് സീനായ് മലയില്‍വെച്ച്‌ പത്തുകല്‍പനകള്‍ ലഭിച്ചുവെന്നാണ് വിശ്വാസം. à´† കല്‍പനകള്‍ രേഖപ്പെടുത്തിയ സാക്ഷ്യപ്പലക ലഭിച്ചയിടം കണ്ടെത്തിയെന്നാണ് ടെല്‍ അവീവ് സര്‍വകലാശാലയിലെ ബൈബിള്‍ ഗവേഷകരുടെ അവകാശവാദം. ബെയ്ത്ത് ഷെമേഷ് പട്ടണത്തില്‍ നടത്തിയ പുരാവസ്തു പര്യവേഷണത്തിനിടെയാണ് 3100 വര്‍ഷം പഴക്കമുള്ള ദേവായലം കണ്ടെത്തിയതായി ഗവേഷകര്‍ അവകാശപ്പെടുന്നത്. ബി.സി. 12-ാം നൂറ്റാണ്ടിലെ ദേവാലയത്തില്‍ സാക്ഷ്യപ്പലകയ്ക്കായുള്ള പര്യവേഷണം ദശാബ്ദങ്ങളായി നടക്കുന്നുണ്ട്. 1981-ലെ സ്റ്റീഫന്‍ സ്പീല്‍ബര്‍ഗിന്റെ വിഖ്യാത സിനിമ റെയ്‌ഡേഴ്‌സ് ഓഫ് à´¦ ലോസ്റ്റ് ആര്‍ക്ക് അതില്‍നിന്ന് പ്രമേയമെടുത്താണ് തയ്യാറാക്കിയത്. ഇവിടെനിന്ന് കണ്ടെത്തിയ മറ്റുവസ്തുക്കളെക്കുറിച്ചും ഗവേഷകര്‍ പല അവകാശവാദങ്ങളും നടത്തിയിട്ടുണ്ട്. കുഴിഞ്ഞ വൃത്താകൃതിയിലുള്ള രണ്ട് വലിയ കല്ലുകള്‍ ഒലിവില്‍നിന്ന് വീഞ്ഞുണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നതാവണമെന്ന് ഗവേഷകര്‍ പറയുന്നു. മൃഗങ്ങളുടെ എല്ലുകളും പാത്രക്കഷ്ണങ്ങളും കപ്പുകളും ഇവിടെ പലതരത്തിലുള്ള ആചാരങ്ങളും അനുഷ്ഠിച്ചിരുന്നതിന് തെളിവാണെന്നും അവര്‍ പറയുന്നു. ഇവിടം ഒരു ദേവാലയമായിരുന്നുവെന്നതിന് പലതരത്തിലുള്ള തെൡവുകളും ലഭ്യമായിട്ടുണ്ടെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫസ്സല്‍ ഷ്‌ലോമോ ബുനിമോവിറ്റ്‌സ് പറഞ്ഞു. പത്തുകല്‍പനകള്‍ നല്‍കാന്‍ ദൈവമിരുന്നുവെന്ന് കരുതുന്ന കല്ലിന് എട്ടരമീറ്റര്‍ നീളമുണ്ട്. ഇരുഭാഗങ്ങളും കൊത്തിയൊരുക്കി ഇരിപ്പിടം പോലെ രൂപം നല്‍കിയിട്ടുമുണ്ട്. ഇതാണ് ഇരിക്കാനായുപയോഗിച്ച കല്ലാണിതെന്ന് കരുതാനുള്ള പ്രധാന കാരണം. അവശിഷ്ടങ്ങളുടെ പ്രത്യേകയും അവിടെനിന്ന് കിട്ടിയ വസ്തുക്കളുടെ പ്രത്യേകതയും പരിശോധിക്കുമ്ബോള്‍ ഇതൊരു സാധാരണ വാസസ്ഥലമായിരുന്നില്ലെന്ന് വ്യക്തമാണ്. പൂജകളും മറ്റും നിര്‍വഹിച്ചിരുന്ന സ്ഥലമാണിതെന്നും പിന്നീടുണ്ടായ അധിനിവേശത്തില്‍ നശിപ്പിക്കപ്പെട്ടതോടെ ഇത് മൃഗങ്ങളുടെ ആവാസകേന്ദ്രമായി മാറിയെന്നും ഗവേഷണത്തിന് ചുക്കാന്‍ പിടിച്ച ടെല്‍ അവീവ് യൂണിവേഴ്‌സിറ്റിയിലെ ഡോ. സ്വി ലെഡര്‍മാന്‍ പറയുന്നു. ബിസി 12-ാം നൂറ്റാണ്ടില്‍ ഇവിടെ താമസിച്ചിരുന്ന ഫിലിസ്റ്റീനുകളാണ് ക്ഷേത്രം നശിപ്പിച്ചതെന്നാണ് കരുതുന്നത്. എന്നാല്‍ അതിന് തെളിവൊന്നുമില്ല. ഫിലിസ്റ്റീനുകളുടെ കേന്ദ്രമായിരുന്ന ടെല്‍ ബാത്താഷ് ഇവിടെനിന്ന് ഏഴുകിലോമീറ്റര്‍ മാത്രം ദൂരത്താണ്. ഇസ്രയേലികള്‍ക്കും ഫിലിസ്റ്റീനികള്‍ക്കുമിടയിലുള്ള അതിര്‍ത്തിപ്പട്ടണമായിരുന്നു ടെല്‍ ബെത്താഷ് എന്നാണ് കരുതുന്നത്. മിക്കവാറും സംഘര്‍ഷങ്ങള്‍ ഇവിടം കേന്ദ്രീകരിച്ചായിരുന്നു നടന്നിരുന്നത്.


Related News