Loading ...

Home International

ലോകത്തെ ഏറ്റവും പ്രാചീനമായ കഥാചിത്രമോ ഇത് ?

ജക്കാര്‍ത്ത : ലോകത്തെ ഏറ്റവും പ്രാചീനമായ കഥാചിത്രമേതാണ്? ഇന്‍ഡൊനീഷ്യന്‍ ദ്വീപായ സുലവെസിയില്‍നിന്ന് അടുത്തിടെ കണ്ടെത്തിയ ഗുഹാചിത്രമാണതെന്നാണ് പുരാവസ്തുഗവേഷകര്‍ അവകാശപ്പെടുന്നത്. പോത്തിന്റേതെന്ന് തോന്നുന്ന ഒരു ചിത്രവും കാട്ടുപന്നികളുടെ ചിത്രവും ഇതിലുണ്ട്. ഒപ്പം മനുഷ്യര്‍ക്ക് സമാനമായ ചെറിയ രൂപങ്ങളും വരച്ചിട്ടുണ്ട്. വേട്ടയാടുന്ന മനുഷ്യരുടെ ചിത്രമാണെന്നാണ് അനുമാനം. ഈ ചിത്രത്തിന് 44,000 വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ് സംഘം പറയുന്നത്. ചുവപ്പും തവിട്ടും ഇടകലര്‍ന്ന നിറത്തിലാണ് 4.5 മീറ്ററുള്ള ചിത്രം വരച്ചിരിക്കുന്നത്. യൂറോപ്പില്‍നിന്ന് കണ്ടെത്തിയ 14,000 മുതല്‍ 21,000 വര്‍ഷംവരെ പഴക്കമുള്ള ഗുഹാചിത്രങ്ങളാണ് ഏറ്റവുംപ്രാചീനമായ കഥാചിത്രങ്ങളെന്നാണ് ഇതുവരെ കരുതിയിരുന്നത്. സുലവെസിയില്‍നിന്ന് ഒട്ടേറെ ഗുഹാചിത്രങ്ങള്‍ വീണ്ടെടുത്തിട്ടുണ്ടെങ്കിലും വേട്ടയാടലിന്റെ ചിത്രം ഇതാദ്യമാണെന്ന് ഓസ്‌ട്രേലിയയിലെ ഗ്രിഫിത് സര്‍വകലാശാലയിലെ ഗവേഷകനായ ആഡം ബ്രം പറഞ്ഞു. 'നേച്ചര്‍ ജേണലി'ല്‍ പ്രസദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ ഏറ്റവും പഴയ കഥാ ചിത്രമെന്ന നിലയിലാണ് ഈ ചിത്രത്തെ വിശദീകരിക്കുന്നത്. ഈ പ്രദേശത്തെ നൂറുകണക്കിന് ശിലാ ചിത്രങ്ങള്‍ താന്‍ കണ്ടിട്ടുണ്ടെന്നും. എന്നാല്‍ വേട്ടയാടലിനെ സൂചിപ്പിക്കുന്ന ഇങ്ങനെയൊരു ചിത്രം കാണുന്നത് ആദ്യമായിട്ടാണെന്നും ബ്രം പറഞ്ഞു.

Related News