Loading ...

Home International

കാട്ടുതീ സിഡ്‌നിയുടെ ഉറക്കം കെടുത്തുന്നു;നഗരം പുകയില്‍ മുങ്ങി, നൂറിലധികം വീടുകള്‍ക്ക് നാശം

വീശിയടിക്കുന്ന കാറ്റിനൊപ്പം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്ന കാട്ടുതീ ആസ്‌ട്രേലിയന്‍ നഗരമായ സിഡ്‌നിയുടെ ഉറക്കംകെടുത്തുന്നു. സിഡ്‌നി നഗരം പുകയില്‍ മുങ്ങിയതോടെ വെള്ളിയാഴ്ച പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. അവധിദിനങ്ങളില്‍ നടത്താന്‍ നിശ്ചയിച്ച വിനോദങ്ങളും റദ്ദാക്കി. 100 കണക്കിന് വീടുകള്‍ ഇതിനകം ചാമ്ബലാക്കിയ അഗ്‌നിയില്‍ നാലുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നവംബര്‍ ആദ്യത്തില്‍ തുടങ്ങിയ അഗ്‌നിബാധ ഇനിയും നിയന്ത്രണവിധേയമായില്ലെന്നു മാത്രമല്ല, കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുകയുമാണ്.

Related News