Loading ...

Home peace

"ടോട്ട പുൽക്രാ " ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ വനിതാ ഫോറം ദേശീയ സമ്മേളനം ഡിസംബർ 7ന്

പ്രിസ്റ്റൻ :ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വനിത ഫോറത്തിന്റെ ഡിസംബർ ഏഴിന് നടക്കുന്ന ദേശിയ സമ്മേളനം അവിസ്മരണീയമാക്കാൻ   യൂണിറ്റ് തലങ്ങളിൽ വിപുലമായ ഒരുക്കങ്ങൾ നടന്നുവരുന്നതായി ഭാരവാഹികൾ അറിയിച്ചു.വിശ്വാസമെന്ന ഒരു കുടകീഴിൽ പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുന്നാളിന്റെ മുന്നോടിയായി  ബർമിങ്ങാമിലെ ബഥേൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തിൽ  എല്ലാ റീജിയണിലും നിന്നുള്ളവർ പങ്കെടുക്കും.  രാവിലെ ഒൻപതു മണിക്കു രെജിസ്ട്രേഷനോടെ ആരംഭിക്കുന്ന സമ്മേളനത്തിന്റെ   ഉദ്ഘാടനം പത്തു മണിക്കാണ്  ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് വേൾഡ് പീസ് മിഷന്റെ ഫാമിലി മിഷൻ ഡയറക്ടർ ഡോ. സിസ്റ്റർ ജോവാൻ ചുങ്കപ്പുര മുഖ്യ പ്രഭാഷണം നടത്തും.ശേഷം ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടും. ഉച്ചഭക്ഷണത്തെ തുടർന്ന് വിവിധ റീജിയനുകൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ.3.30നു ദമ്പതീ വർഷത്തിന്റെ ഉദ്ഘാടനം .
        സർവമനോഹരിയായ   പരിശുദ്ധ കന്യകാ മറിയത്തിൽ വിളങ്ങിയിരുന്ന വിശുദ്ധിയുടെയും അനുസരണത്തിന്റെയും നിറവ് ധ്യാനവിഷയമാക്കുന്ന à´ˆ ഒത്തുചേരൽ വിശ്വാസത്തിന്റെയും വിശുദ്ധിയുടെയും വിശ്വസ്ഥതയുടെയും  മഹാസമ്മേളനം  ആക്കിത്തീർക്കുവാനുള്ള പരിശ്രമത്തിലാണ് രൂപതയിലെ വനിതകൾ എന്ന് രൂപതാ വികാരി ജെനറൽ  à´«à´¾. ജിനോ അരീക്കാട്ട് എംസിബിഎസ്‌, à´«à´¾. ജോസ് അഞ്ചാനിക്കൽ , വനിതാ ഫോറം പ്രസിഡന്റ് ജോളി മാത്യു എന്നിവർ  അറിയിച്ചു.

റിപ്പോർട്ട്. നിത  വർഗീസ്

Related News