Loading ...

Home International

ടോക്കിയോ ഒളിമ്ബിക്‌സ്; റഷ്യക്ക് വിലക്ക് തുടരും

മോസ്‌കോ: അത്‌ലറ്റുകള്‍ക്ക് ഉത്തേജക മരുന്ന് നല്‍കിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് റഷ്യക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ടോക്കിയോ ഒളിമ്ബിക്‌സിലും തുടരും. ടോക്കിയോയിലും റഷ്യയ്ക്ക് ഒളിമ്ബിക്‌സില്‍ പങ്കെടുക്കാനാവില്ല. റഷ്യക്കുള്ള വിലക്ക് നാല് വര്‍ഷത്തേയ്ക്ക് കൂടി നീട്ടണമെന്ന് ലോക ഉത്തേജക വിരുദ്ധ സമിതി നിര്‍ദേശിച്ചതോടെയാണ് ടോക്കിയോ ഒളിമ്ബിക്‌സിലും റഷ്യയ്ക്ക് വിലക്ക് തുടരുന്നത്. റഷ്യയിലെ സോചിയില്‍ 2014 നടന്ന ഒളിമ്ബിക്‌സില്‍ അത്‌ലറ്റുകള്‍ക്ക് ഉത്തേജകമരുന്ന് നല്‍കിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു വിലക്കേര്‍പ്പെടുത്തിയത്. റഷ്യന്‍ ഒളിമ്ബിക്‌സ് കമ്മറ്റിയെ അന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. റഷ്യന്‍ അധികൃതര്‍ കായിക താരങ്ങള്‍ക്ക് നിയമവിരുദ്ധമായി ഉത്തേജക മരുന്ന് നല്‍കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഉത്തേജക വിരുദ്ധ നിയമത്തെ കബളിപ്പിച്ചാണ് ഇത് ചെയ്തതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മുന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് പ്രസിഡന്റ് സാമുവേല്‍ ഷ്മിഡ് തലവനായ സമിതിയാണ് അന്വേഷണം നടത്തിയത്.

Related News