Loading ...

Home International

ബൊളീവിയയില്‍ തെരഞ്ഞെടുപ്പിന്‌ പാര്‍ലമെന്റ്‌ അംഗീകാരം

ലാപാസ് > ബൊളീവിയയില്‍ തെരഞ്ഞെടുപ്പിന്‌ പാര്‍ലമെന്റ്‌ അംഗീകാരം. ഇടതുപക്ഷത്തിന്റെ ഇവൊ മൊറാലിസിന്റെ സര്‍ക്കാരിനെ അട്ടിമറിച്ച്‌ മുന്‍ സെനറ്റ്‌ ഡെപ്യൂട്ടി സ്‌പീക്കര്‍ ജിയാനിന്‍ അനെസ്‌ ഇടക്കാല പ്രസിഡന്റായി സ്വയം അവകാശപ്പെട്ടത്‌ രാജ്യത്ത്‌ കടുത്ത പ്രതിഷേധത്തിന്‌ വഴിവച്ചിരുന്നു. ഇതിനിടെ ജനകീയ ചെറുത്തുനില്‍പ്പിനെ അടിച്ചമര്‍ത്തുന്നതില്‍ പരാജയപ്പെട്ടതായി ശനിയാഴ്ച അനെസ്‌ സമ്മതിച്ചു. ഇതുവരെ 32 പേരാണ്‌ സംഘര്‍ഷങ്ങളില്‍ ബൊളീവിയയില്‍ കൊല്ലപ്പെട്ടത്‌. പുതിയ തെരഞ്ഞെടുപ്പ്‌ നടത്തണമെന്ന ബില്ലിന്‌ പാര്‍ലമെന്റിലെ ഇരുസഭകളും അംഗീകാരം നല്‍കി. തുടര്‍ന്ന്‌ ഇടക്കാല പ്രസിഡന്റ്‌ ജിയാനിന്‍ അനെസിന്റെ അനുമതിക്കായി വിട്ടു. മൊറാലിസിന്റെ മൂവ്‌മെന്റ്‌ ഫോര്‍ സോഷ്യലിസം പാര്‍ടിക്ക്‌ ഇരു സഭകളിലും വ്യക്തമായ ഭൂരിപക്ഷം ഉണ്ട്‌.

Related News