Loading ...

Home International

ഇ​സ്രായേല്‍: ബെന്നി ഗാന്‍റ്​​സിനും സര്‍ക്കാര്‍ രൂപീകരിക്കാനായില്ല

ജറൂസലം: നിര്‍ദ്ദിഷ്​ട സമയത്തിനകം സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഇസ്രായേലിലെ പ്രതിപക്ഷ നേതാവും ബ്ലൂ ആന്‍റ്​ വൈറ്റ്​ പാര്‍ട്ടിനേതാവുമായ ബെന്നി ഗാന്‍റ്​സിനെറ ശ്രമം പരാജയപ്പെട്ടു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിലവിലെ കാവല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്​ സാധിക്കാത്ത സാഹചര്യത്തിലാണ്​ പ്രസിഡന്‍റ്​​ ബെന്നി ഗാന്‍റ്​സിന്​ അവസരം നല്‍കിയത്​.കഴിഞ്ഞ സെപ്​തംബറില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 120 à´…à´‚à´— നെസറ്റില്‍ ( പാര്‍ലമ​െന്‍റ്​ ) 61അംഗങ്ങളുടെ പിന്തുണയാണ്​ കേവല ഭൂരിപക്ഷത്തിനു വേണ്ടത്​.33 സീറ്റ്​ നേടിയ ബ്ലൂ ആന്‍റ്​ വൈറ്റ്​ പാര്‍ട്ടിയാണ്​ ഏറ്റവും വലിയ ഒറ്റക്കക്ഷി. à´µà´¿à´µà´¿à´§ പാര്‍ട്ടികള്‍ ചേര്‍ന്ന ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആദ്യം നെതന്യാഹുവും പിന്നീട്​ ബെന്നി ഗാന്‍റ്സും​ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു. ഇരുവര്‍ക്കും 28 ദിവസത്തെ സമയമാണ്​ പ്രസിഡന്‍റ്​​ അനുവദിച്ചിരുന്നത്​. മൂന്നാമത്തെ ഏറ്റവും വലിയ കക്ഷി നേതാവ്​ അവിഗ്​ദോര്‍ ലിബര്‍മാന്‍ നെതന്യാഹുവിനോ ഗാന്‍റ്​സിനോ പിന്തുണ നല്‍കാന്‍ തയാറാവാത്തതാണ്​ കാരണം.ഇനി 21 ദിവസത്തിനകം ഏതെങ്കിലുമൊരു അംഗത്തെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും പൊതുതെരഞ്ഞെടുപ്പ്​ നടത്തുകയാണ്​ അടുത്ത നടപടി. ഇസ്രായേലി​​െന്‍റ ചരിത്രത്തില്‍ ഇതാദ്യമായാണ്​ ഒരു വര്‍ഷത്തിനിടെ മൂന്നാമതും തെരഞ്ഞെടുപ്പ്​ നടക്കാന്‍ പോവുന്നത്​.

Related News