Loading ...

Home International

ഇറാനില്‍ പുതിയ എണ്ണപ്പാടം കണ്ടെത്തി

ടെഹ്‌റാന്‍: ഇറാനില്‍ വന്‍ എണ്ണ നിക്ഷേപം കണ്ടെത്തി. തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ ഖുസെസ്താനിലാണ് 2400 ചതുരശ്ര കിലോമീറ്ററില്‍ എണ്ണ നിക്ഷേപം കണ്ടെത്തിയിരിക്കുന്നത്. വെറും 80 മീറ്റര്‍ ആഴത്തിലാണ് മൊത്തം 5300 കോടി ബാരലുകളില്‍ നിറക്കാവുന്നത്ര എണ്ണ നിക്ഷേപമുള്ളതെന്ന് ഇറാന്‍ അറിയിച്ചു. നിലവില്‍ ലോകത്തിലെ നാലാമത്തെ എണ്ണ നിക്ഷേപ രാജ്യമാണ് ഇറാന്‍.നിലവിലെ ആണവക്കരാര്‍ ലംഘനത്തിന്റെ പേരില്‍ കനത്ത വ്യാപാര നിരോധനത്താല്‍ പൊറുതിമുട്ടുമ്ബോഴാണ് ഇറാനില്‍ പുതിയ എണ്ണ നിക്ഷേപം കണ്ടെത്തിയിരിക്കുന്നത്.

Related News