Loading ...

Home International

ഇന്ത്യന്‍ വംശജന്‍ യു.എന്‍ ഉപദേഷ്ടാവ്

ജനീവ: ഐക്യരാഷ്ട്രസഭയുടെ ഉപദേഷ്ടാക്കളിലൊരാളായി ഇന്ത്യന്‍ വംശജനായ സൂര്യ ദേവ നിയമിതനായി. മനുഷ്യാവകാശം, ബിസിനസ് സംരംഭങ്ങള്‍, രാജ്യാന്തര സഹകരണം എന്നീ വകുപ്പുകളിലാണ് ഇദ്ദേഹത്തെ ഉപദേഷ്ടാവായി നിയമിച്ചത്. യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലാണ് ഏഷ്യ-പസഫിക് പ്രതിനിധിയായി സൂര്യ ദേവയെ നിയമിച്ചത്.
ഹോങ്കോങ്ങിലെ സിറ്റി യൂനിവേഴ്സിറ്റി നിയമവിഭാഗത്തില്‍ അസോസിയേറ്റ് പ്രഫസറായ ഇദ്ദേഹം ബിസിനസ്, മനുഷ്യാവകാശം, കോര്‍പറേറ്റ് സാമൂഹിക പ്രതിബദ്ധത, ഇന്ത്യ-ചൈന ഭരണഘടന, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളില്‍ വിദഗ്ധനാണ്. 2014ല്‍ ഇന്ത്യയുടെ ബിസിനസ്, മനുഷ്യാവകാശം എന്നിവയുടെ ഉപഘടന എന്ന വിഷയത്തില്‍ പ്രബന്ധം രചിച്ചിരുന്നു. ഇന്‍റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് കോണ്‍സ്റ്റിറ്റ്യൂഷനല്‍ ലോയുടെ എക്സിക്യൂട്ടിവ് സമിതിയംഗം കൂടിയായിരുന്നു.

Related News