Loading ...

Home International

ആമസോണിന്റെ സംരക്ഷകനെ കാട്ടുക്കള്ളന്‍മാര്‍ കൊലപ്പെടുത്തി

മരനാവോ> ആമസോണ്‍ കാട് കൈയ്യേറി തീയിടുന്നവരെ ചെറുക്കാന്‍ രാപ്പകല്‍ കാവലിരുന്ന യുവപോരാളി പൗലോ പൗളിനോ ഒടുവില്‍ തടിക്കള്ളക്കടത്തുകാരുടെ തോക്കിനിരയായി. മരാനാവോയിലുള്ള അരാരിബോയ സംരക്ഷിതവനത്തില്‍ അതിക്രമിച്ചുകയറികയറിവയര്‍ പൗളിനോയെ പതിയിരുന്ന് വെടിവെച്ച്‌ വീഴ്ത്തി. തലയ്‌ക്കാണ്‌ വെടിയേറ്റത്‌. ഒപ്പമുണ്ടായിരുന്ന മറ്റൊരു പോരാളിക്ക് ഗുരുതരമായി പരിക്കേറ്റു.കാട് സംരക്ഷിക്കാന്‍ ആയുധമെടുത്ത ഗാര്‍ഡിയന്‍സ്‌ ഓഫ്‌ ഫോറസ്റ്റ്‌ എന്ന വനവാസികളുടെ സംഘത്തിലെ പ്രധാനിയായിരുന്നു പൗളിനോ. ഇരുപതിനായിരത്തോളംപേര്‍ മാത്രമുളള ഗ്വാജാജാര എന്ന ഗോത്രവിഭാഗത്തില്‍പ്പെട്ടവരാണ്‌ സംഘത്തിലുള്ളത്. പരിസ്ഥിതിസംരക്ഷകരുടെ പിന്തുണയോടെ 2012 ലാണ്‌ സംഘടന രൂപീകരിച്ചത്‌. മുമ്ബും നിരവധി വനപോരാളികള്‍ തടിക്കച്ചവടക്കാരുടെ തോക്കിനിരയായിട്ടുണ്ട്.വനംകൈയ്യേറ്റക്കാരെ പരസ്യമായി പിന്തുണയ്ക്കാറുള്ള വലതുപക്ഷക്കാരനായ പ്രസിഡന്റ്‌ ജെയ്‌ര്‍ ബോല്‍സൊനാരോയ്‌ക്കെതിരെ ലോകവ്യാപകമായി വിമര്‍ശമുയര്‍ന്നു.
പൗളിനോയുടെ വധത്തിന് ബോല്‍സൊനാരോ ഉത്തരം പറയണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ആമസോണ്‍ മഴക്കാടുകള്‍ വ്യാപകമായി തീയിട്ടുനശിപ്പിക്കാന്‍ ഇടയാക്കുന്നത് ബോല്‍സൊനാരോയുടെ തലതിരിഞ്ഞ നയങ്ങളാണ്.

Related News