നാല് വര്‍ഷത്തിന് ശേഷം നിയമ കമ്മീഷന്‍ പുനസംഘടിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: നാല് വര്‍ഷത്തിന് ശേഷം കേന്ദ്രസര്‍ക്കാര്‍ നിയമ കമ്മീഷന്‍ പുനസംഘടിപ്പിച്ചു. കര്‍ണാടക ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തിയെയാണ് കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചത്.കേരള ഹൈക്കോടതി മുന്‍ ജഡ്ജി കെ ടി ശങ്കരന്‍, ആനന്ദ് പലിവാള്‍, പ്രൊഫ. ഡി.പി. വര്‍മ്മ, പ്രൊഫ. രാകാ ആര്യ, എം. കരുണാനിധി എന്നിവരാണ് മറ്റ് അംഗങ്ങള്‍. നാളെ ചെയര്‍മാനും അംഗങ്ങളും കമ്മീഷന്‍ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ സ്ഥാനം ഏറ്റെടുക്കും. ജസ്റ്റിസ് ബി എസ് ചൗഹാന്‍ നിയമ കമ്മീഷന്‍ ചെയമര്‍മാന്‍ സ്ഥാനത്ത് നിന്ന് 2018 ല്‍ വിരമിച്ചതിന് ശേഷം ലോ കമ്മീഷന്‍ നിയമനം നടത്തിയിരുന്നില്ല.

നിയമ കമ്മീഷന്‍ പുനസംഘടിപ്പിക്കുന്നതിലുള്ള കാലതാമസത്തിനെതിരെ സുപ്രീം കോടതിയില്‍ നേരത്തെ പൊതുതാല്‍പര്യ ഹര്‍ജി എത്തിയിരുന്നു. ഏകീകൃത സിവില്‍ കോഡ് അടക്കം സുപ്രധാന നിയമനിര്‍മ്മാണങ്ങളെ കുറിച്ച്‌ ചര്‍ച്ച ഉയരുമ്ബോളാണ് പുതിയ നിയമ കമ്മീഷന്‍ ചുമതലയേല്‍ക്കുന്നതെന്നതും ശ്രദ്ധേയമാണ്. സുപ്രധാന നിയമ നിര്‍മ്മാണങ്ങളില്‍ അടക്കം നിയമ കമ്മീഷന്‍റെ നിലപാട് കേന്ദ്രത്തിനും പ്രധാന്യമുള്ളതാണ്.

Sharing

Leave your comment

Your email address will not be published. Required fields are marked *