വോട്ടർമാർക്കു നന്ദി ;രാഹുല്‍ഗാന്ധി ഇന്ന് വയനാട്ടിൽ

കല്പറ്റ: തന്നെ വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദിപറയാനായി രാഹുല്‍ഗാന്ധി ഇന്ന് വായനാട്ടിലെത്തും. രാഹുല്‍ ഗാന്ധിക്കായി യു.ഡി.എഫിന്റെ നേതൃത്വത്തില്‍ വൻ സ്വീകരണപരിപാടിയാണ് ഒരുക്കിയിട്ടുള്ളത്.മലപ്പുറം ജില്ലയിലെ എടവണ്ണയിലും കല്പറ്റയിലുമാണ് സ്വീകരണപരിപാടി.
രാവിലെ 10.30-ന് സ്വീകരണയോഗത്തില്‍ പങ്കെടുത്തശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ കല്പറ്റയില്‍ എത്തിച്ചേരും. കല്പറ്റ പുതിയ ബസ്‌സ്റ്റാൻഡ് പരിസരത്താണ് പരിപാടി. കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം പ്രിയങ്കാഗാന്ധി, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി., പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ പങ്കെടുക്കും.

Sharing

Leave your comment

Your email address will not be published. Required fields are marked *