ഹിമാചല്‍ പ്രദേശ് നാളെ പോളിംഗ് ബൂത്തിലേക്ക്

ഡൽഹി: ഹിമാചല്‍ പ്രദേശില്‍ ശനിയാഴ്ച വോട്ടര്‍മാര്‍ ജനവിധിയെഴുതും. ഒറ്റഘട്ടമായാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.രാവിലെ 8 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് 5.30തിന് അവസാനിക്കും. 68 നിയമസഭാ സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. 412 പേര്‍ മത്സര രംഗത്തുണ്ട്. 55,74,793 വോട്ടര്‍മാരാണ് ഹിമാചല്‍ പ്രദേശിലുളളത്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഹിമാചലില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

ഭരണകക്ഷിയായ ബിജെപിയും കോണ്‍ഗ്രസും ആം ആംദ്മി പാര്‍ട്ടിയുമാണ് പ്രധാന എതിരാളികള്‍. 1982 മുതല്‍ ഇന്ന് വരെ ഭരണത്തിലിരിക്കുന്ന പാര്‍ട്ടി അധികാരത്തില്‍ തിരിച്ച്‌ വന്ന ചരിത്രം ഹിമാചല്‍ പ്രദേശില്‍ ഇല്ല.

Sharing

Leave your comment

Your email address will not be published. Required fields are marked *