കുവൈത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊച്ചിയിലെത്തിച്ചു;ഹൃദയം തകര്‍ന്ന് നാട്.

കൊച്ചി: കുവൈത്ത് തീപ്പിടിത്ത ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെ 10.30-ഓടെ കൊച്ചിയിലെത്തിച്ചു.പ്രത്യേക ആംബുലൻസുകളിലാണ് മൃതദേഹങ്ങള്‍ ഓരോരുത്തരുടെയും വീടുകളിലേയ്ക്ക് എത്തിക്കുന്നത്. കുവൈത്തില്‍നിന്ന് ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേകവിമാനത്തിലാണ് വെള്ളിയാഴ്ച രാവിലെ 10.30-ഓടെ മൃതദേഹങ്ങള്‍ കൊച്ചിയിലെത്തിച്ചത്. 24 മലയാളികളുടേതടക്കം 45 മൃതദേഹങ്ങളാണ് കൊണ്ടുവന്നത്. 23 മലയാളികള്‍, ഏഴ് തമിഴ്നാട്ടുകാർ, ഒരു കർണാടകസ്വദേശി എന്നിവരുടെ മൃതദേഹങ്ങളാണ് കൊച്ചിയില്‍ ഇറക്കിയത്.തുടർന്ന് വിമാനം ഡല്‍ഹിയിലേക്ക് പോയി. മരിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഡെന്നി ബേബി മുംബൈയില്‍ സ്ഥിരതാമസക്കാരനാണ്. അദ്ദേഹത്തിൻറെ മൃതദേഹം മുംബൈയിലാണ് ഇറക്കുക.

Sharing

Leave your comment

Your email address will not be published. Required fields are marked *