കേരളത്തിൽ ആദ്യമായി 10 ജില്ലകളിലും വനിത കളക്ടര്‍മാര്‍

തിരുവനന്തപുരം: സം​സ്ഥാ​ന​ത്തെ 14 ജില്ലകളിലും പത്തിലും ഭ​രി​ക്കു​ന്ന​ത് വ​നി​താ കളക്ട​ര്‍​മാ​ര്‍.ബു​ധ​നാ​ഴ്ച ആ​ല​പ്പു​ഴ ജി​ല്ല ക​ല​ക്ട​റാ​യി ഡോ.​രേ​ണു രാ​ജി​നെ നി​യ​മി​ച്ച​തോ​ടെ​യാ​ണ് ജി​ല്ല​ക​ളു​ടെ ഭ​ര​ണ​സാ​ര​ഥ്യ​ത്തി​ല്‍ വനിതാ പ്രാതിനിധ്യം റെക്കോര്‍ഡിലെത്തിയത്. കേരള ചരിത്രത്തിലിത് ആദ്യമാണ്. നിയമസഭയില്‍ 33 ശതമാനമാണ് സ്ത്രീ സംവരണം. കളക്ടര്‍മാരില്‍ വനിതകളുടെ സാന്നിധ്യമാകട്ടെ 71.4 ശതമാനവും.

കഴിഞ്ഞദിവസം റവന്യൂ വകുപ്പിന്റെ മികച്ച കളക്ടര്‍മാര്‍ക്കുള്ള അവാര്‍ഡ് തേടിയ മൂന്നുപേരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. തിരുവനന്തപുരം കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ, പാലക്കാട് മൃണ്‍മയി ജോഷി എന്നിവര്‍. ആ​ല​പ്പു​ഴ ക​ള​ക്ട​ര്‍ സ്ഥാ​ന​ത്തു​നി​ന്ന് അ​ടു​ത്ത ദി​വ​സം വി​ര​മി​ക്കാ​നി​രി​ക്കു​ന്ന എ. അ​ല​ക്സാ​ണ്ട​റും ഈ ​പു​ര​സ്കാ​രം നേ​ടി. ഇ​ദ്ദേ​ഹം വി​ര​മി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​കും ഡോ.​രേ​ണു​രാ​ജ് ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ക.

ഹരിത വി കുമാര്‍ (തൃശൂര്‍), ദിവ്യ എസ്‌ അയ്യര്‍ (പത്തനംതിട്ട), അഫ്സാന പര്‍വീണ്‍ (കൊല്ലം), ഷീബ ജോര്‍ജ് (ഇടുക്കി), ഡോ.പി കെ ജയശ്രീ (കോട്ടയം), ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് (കാസര്‍കോട്) ഡോ. എ ഗീത (വയനാട്) എന്നിവരാണ് മറ്റ് വനിതാ കളക്ടര്‍മാര്‍. എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളിലാണ് പു​രു​ഷ​ന്മാര്‍ ക​ള​ക്ടറായുള്ളത്. കൊ​ല്ലം ക​ളക്ട​ര്‍ അ​ഫ്സാ​ന പ​ര്‍​വീ​ണിന്‍റെ ഭ​ര്‍​ത്താ​വ്​ ജാ​ഫ​ര്‍ മാ​ലി​ക്കാ​ണ്​ എ​റ​ണാ​കു​ളം ക​ല​ക്ട​ര്‍ എ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്.

കോട്ടയം ജില്ലയിലെ ഇത്തിത്താനമാണ് ഡോ. രേണുരാജിന്റെ സ്വദേശം. നഗരകാര്യ ഡയറക്ടറുടെ ചുമതലയില്‍നിന്നാണ് രേണുരാജ് ആലപ്പുഴ കളക്ടറായി എത്തുന്നത്. കോട്ടയം മെഡിക്കല്‍ കോളജിലെ എംബിബിഎസ് പഠനശേഷമാണ് സിവില്‍ സര്‍വീസില്‍ പ്രവേശിച്ചത്.

Sharing

Leave your comment

Your email address will not be published. Required fields are marked *