ഉത്തരേന്ത്യയില്‍ ഉഷ്ണമേഖലാ കൊടുങ്കാറ്റ്; കേരളത്തില്‍ അഞ്ചു ദിവസം കനത്ത മഴക്ക് സാധ്യത

ന്യൂഡല്‍ഹി : ഹിമാലയന്‍ മേഖലയിലും അതിനോട് ചേര്‍ന്നുള്ള സമതലപ്രദേശങ്ങളിലും വെള്ളിയാഴ്ച മുതല്‍ ഉഷ്ണമേഖലാ കൊടുങ്കാറ്റ് അനുഭവപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അടുത്ത അഞ്ച് ദിവസങ്ങളില്‍ തമിഴ്‌നാട് , പുതുച്ചേരി, കേരളം ഭാഗങ്ങളില്‍ കനത്ത മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തമിഴ്‌നാട്ടിലും സമീപപ്രദേശങ്ങളിലും ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നും വടക്കന്‍ കര്‍ണാടകയിലേക്കെത്തുമ്പോള്‍ ഇതിന്‍റെ വേഗത കുറയുമെന്നും ഐ.എം.ഡി പറഞ്ഞു.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലും വ്യാപകമഴക്കും സാധ്യതയുണ്ട്.ജമ്മു, ലഡാക്ക്, കാശ്മീര്‍, ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍, മുസാഫറാബാദ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഈയാഴ്ച വ്യാപകമായ മഴക്കും മഞ്ഞുവീഴ്ചക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Sharing

Leave your comment

Your email address will not be published. Required fields are marked *