വിമാനം തിരിച്ചിറക്കി ; ഒഴിവായത് വൻ ദുരന്തം

ന്യൂഡല്‍ഹി: എൻജിനില്‍ തീപടർന്നതിനെ തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും ക്വലാലംപൂരിലേയ്ക്ക് തിരിച്ച മലേഷ്യൻ എയർലൈൻസിന്‍റെ എംഎച്ച്‌ 199 വിമാനമാണ് തിരിച്ചിറക്കിയത്. വിമാനത്തില്‍ 130 യാത്രക്കാരുണ്ടായിരുന്നു.
പുറപ്പെട്ട് ഏകദേശം 15 മിനിറ്റിനുള്ളില്‍ തന്നെ വിമാനത്തിന്‍റെ വലത് എൻജിനില്‍ തീപിടിക്കുകയായിരുന്നു. പൈലറ്റ് പെട്ടെന്ന് തന്നെ യാത്രക്കാരോട് ശാന്തരായിരിക്കാൻ മുന്നറിയിപ്പ് നല്‍കിയ ശേഷം അടിയന്തര ലാൻഡിംഗിന് അനുമതി തേടി.
സാങ്കേതിക തകരാർ മൂലമാണ് തീ പടർന്നതെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തില്‍ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൈലറ്റിന്‍റെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. ആർക്കും പരിക്കുകളില്ല.

Sharing

Leave your comment

Your email address will not be published. Required fields are marked *