അമേരിക്കയ്‌ക്ക് കടുത്ത മുന്നറിയിപ്പുമായി കിം ജോങ് ഉന്‍

പ്യോങ്യാംഗ് : രാജ്യത്തിനെതിരെ വരുന്ന ഭീഷണികള്‍ക്ക് ആണവായുധം ഉപയോഗിച്ച്‌ മറുപടി നല്‍കുമെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍.പ്യോങ്യാംഗ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണത്തിന് പിന്നാലെയാണ് കിമ്മിന്റെ പ്രതികരണം.വടക്കന്‍ മേഖലയ്‌ക്കെതിരെ അമേരിക്ക ഭീഷണി തുടരുകയാണെങ്കില്‍ തങ്ങള്‍ അതിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് കിം മുന്നറിയിപ്പ് നല്‍കി.

വടക്കന്‍ കൊറിയ ഏതൊരു ആണവ ഭീഷണിയും ഉള്‍ക്കൊള്ളാനുള്ള പരമാവധി ശേഷി നേടിട്ടുണ്ട്. ഇത് ഒരിക്കല്‍ കൂടെ സ്ഥിരീകരിക്കുകയായിരുന്നെന്ന് കിം ജോങ് ഉന്‍ പറഞ്ഞു. ഇതിനിടെ തന്റെ മകള്‍ക്കും ഭാര്യക്കുമൊപ്പമാണ് കിം വിക്ഷേപണത്തില്‍ പങ്കെടുത്തതെന്നാണ് പുറത്ത് വരുന്ന വിവരം.

Sharing

Leave your comment

Your email address will not be published. Required fields are marked *