തിയേറ്ററുകളില്‍ ‘ക്രൈ റൂം’ വരുന്നു; കുഞ്ഞ് കരഞ്ഞാലും ഇനി സിനിമ മുടക്കേണ്ട

സിനിമ കാണുന്നതിനിടെ കുഞ്ഞുങ്ങള്‍ കരഞ്ഞാന്‍ സിനിമ പകുതിയില്‍ നിര്‍ത്തി ഇറങ്ങിപോകുന്നത് തിയേറ്ററുകളിലെ സ്ഥിരം കാഴ്ചയാണ്.ഇനി കുഞ്ഞിനെ തൊട്ടിലിലാട്ടി തിയേറ്ററില്‍ ഇരുന്നുതന്നെ സിനിമകാണാം. ചലച്ചിത്ര വികസന കോര്‍പ്പറേഷനാണ് ‘ക്രൈ റൂം’ എന്ന പദ്ധതി ഒരുക്കുന്നത്. തിയേറ്ററില്‍ സിനിമ കാണുന്നതിനിടെ കുഞ്ഞു കരഞ്ഞാന്‍ ഇനി അമ്മക്കും കുഞ്ഞിനും ക്രൈ റൂമിലിരിക്കാം.

സംസ്ഥാന ചലച്ചിത്ര കോര്‍പ്പറേഷന് കീഴിലുള്ള കൈരളി, നിള, ശ്രീ തിയേറ്ററുകളില്‍ പുതിയ സംവിധാനം ഒരുങ്ങുന്നതായി ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ എംഡി മായ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തകനങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ തിയേറ്ററുകള്‍ തുറന്നു നല്‍കും.
കരയുന്ന കുഞ്ഞുങ്ങളുടെ ശബ്ദം പുറത്തേക്ക് കേള്‍ക്കാത്ത രീതിയിലാണ് മുറിയുടെ നിര്‍മ്മാണം. മുറിയുടെ മുന്നില്‍ ഉപയോഗിച്ചിരിക്കുന്ന ചില്ലിലൂടെ സിനിമ ആസ്വദിക്കാം. കുഞ്ഞിന്റെ ഡയപ്പര്‍ മാറ്റാമുള്ള സൗകര്യവും മുറിയിലുണ്ട്. 12കോടി മുതല്‍ മുടക്കിലാണ് തിയേറ്ററുകളുടെ നവീകരണം നടക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സംവിധാനം ഒരുങ്ങുന്നത്.

Sharing

Leave your comment

Your email address will not be published. Required fields are marked *