പുതിയ നേട്ടവുമായി ടോവിനോ; ഫിലിം ഫെയര്‍ ഡിജിറ്റലിന്റെ കവര്‍ ചിത്രമാകുന്ന ആദ്യ മലയാളി താരം

ഫിലിംഫെയര്‍ ഡിജിറ്റല്‍ മാഗസിന്‍ കവര്‍ ചിത്രമായി ടൊവിനോ തോമസ് .ആഷിക് അബു സംവിധാനം ചെയ്യുന്ന നാരദന്‍ എന്ന സിനിമയിലെ ലുക്കിലാണ് ടോവിനോ തോമസ് കവര്‍ ചിത്രത്തില്‍ എത്തുന്നത്.ഇതാദ്യമായാണ് മലയാളത്തില്‍ നിന്നുള്ള ഒരു നടന്‍ ഡിജിറ്റല്‍ കവറില്‍ ഇടംപിടിക്കുന്നത്.

സിനിമാഭിനയം തുടങ്ങിയതിന്റെ പത്താം വര്‍ഷത്തില്‍ ആണ് ടോവിനോ ഈ സ്വപ്നനേട്ടം സ്വന്തമാക്കുന്നത്. മിന്നല്‍ മുരളിയുടെ വലിയ വിജയത്തോടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ലെവലിലേക്ക് ടോവിനോ ഉയര്‍ന്നിട്ടുണ്ട്. ആഷിക് അബു സംവിധാനം ചെയ്യുന്ന നാരദന്‍ ആണ് ടോവിനോയുടെ ഏറ്റവും പുതിയ ചിത്രം.മാര്‍ച്ച്‌ 3 നാണ് ചിത്രം ലോക വ്യാപകമായി റിലീസ് ചെയ്യുന്നത്.

സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുക്കിയിരിക്കുന്നത്. ഉണ്ണി. ആര്‍. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

Sharing

Leave your comment

Your email address will not be published. Required fields are marked *