ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കാന്‍ ഗവര്‍ണര്‍; ബില്ല് അവതരിപ്പിക്കാന്‍ നിയമ തടസമില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍ നിന്നും ഒഴിവാക്കിയുള്ള ഓര്‍ഡിന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.പരിശോധിച്ച്‌ നടപടിയെടുക്കുമെന്നും തന്നെയാണ് ലക്ഷ്യമിടുന്നതെങ്കില്‍ വിധികര്‍ത്താവാകില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ഗവര്‍ണര്‍ ഓര്‍ഡിന്‍സ് രാഷ്ട്രപതിക്ക് അയച്ചാല്‍ നേരിടാണ് സര്‍ക്കാര്‍ തീരുമാനം. രാഷ്ട്രപതിയുടെ പരിഗണനയിലാണെങ്കിലും ബില്ല് അവതരിപ്പിക്കാന്‍ നിയമതടസമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഓര്‍ഡിനന്‍സ് ഭരണഘടനാനുസൃതമാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഭരണഘടന പരമായ അധികാരം ഉപയോഗിച്ചാണ്‌സര്‍ക്കാരിന്‍റെ നടപടി. ഓര്‍ഡിനന്‍സില്‍ അവ്യക്തത ഇല്ലെന്നും മന്ത്രി പറഞ്ഞു. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കിയുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയച്ച്‌ ഗവര്‍ണര്‍ വൈകിപ്പിച്ചാല്‍ പകരം ബില്ല് അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.

അടുത്ത മന്ത്രിസഭാ യോഗത്തില്‍ സഭാ സമ്മേളനത്തിനുള്ള തിയതി തീരുമാനിക്കും. ബുധനാഴ്ചയാണ് ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. മുഖ്യമന്ത്രി ഉള്‍പ്പെടെ 7 മന്ത്രിമാര്‍ ഒപ്പിട്ട ഓര്‍ഡിനന്‍സ് ഇന്നലെ രാവിലെ രാജ്ഭവനില്‍ എത്തിച്ചു. ഇതിന് മുമ്ബ് ഉത്തരേന്ത്യന്‍ സന്ദര്‍ശനത്തിന് തിരിച്ച ഗവര്‍ണര്‍ അടുത്ത ഞായറാഴ്ചയാണ് മടങ്ങിയെത്തുക.

Sharing

Leave your comment

Your email address will not be published. Required fields are marked *