ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കം
പനാജി: 53-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഗോവയില്‍ തുടക്കം. അജയ് ദേവ്ഗണ്‍, കാര്‍ത്തിക് ആര്യന്‍, പങ്കജ് ത്രിപാഠി, മനോജ് ബാജ്പെയ്, സുനില്‍ ഷെട്ടി, വരുണ്‍ ധവാന്‍, സാറാ അലിഖാന്‍ തുടങ്ങിയ താരങ്ങള്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.
ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയെ സിനിമ രചനയുടെയും നിര്‍മാണത്തിന്റെയും ഷൂട്ടിങ്ങിന്റെയും കേന്ദ്രമാക്കി വികസിപ്പിക്കുമെന്ന് കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാകുര്‍. ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രോത്സവ വേദി എന്ന നിലയില്‍ ഇന്ത്യയെ ആഗോള ചലച്ചിത്ര ഹബ് ആക്കുകയാണ് ലക്ഷ്യം. ഇന്ത്യന്‍ സിനിമകള്‍ അന്താരാഷ്ട്ര സിനിമകളായി പ്രശസ്തി നേടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.