ട്വിറ്ററിൽ കൂട്ടപിരിച്ചുവിടല്‍; ഇന്ത്യയില്‍ ജോലി നഷ്ടപ്പെട്ടത് നിരവധി പേര്‍ക്ക്

ന്യൂഡല്‍ഹി: ശതകോട്വീശ്വരനും ട്വിറ്റിന്റെ പുതിയ ഉടമസ്ഥനുമായ ഇലോണ്‍ മസ്‌കിന്റെ ഭരണപരിഷ്‌കാരത്തില്‍ വലഞ്ഞ് ജീവനക്കാര്‍.

കൂട്ടപിരിച്ചുവിടല്‍ പ്രഖ്യാപിച്ച്‌ മണിക്കൂറുകള്‍ക്കകം നിരവധി ഇന്ത്യന്‍ ജീവനക്കാരാണ് പുറത്തായിരിക്കുന്നത്. ഇന്ത്യയിലെ എന്‍ജിനീയറിംഗ്, സെയില്‍സ് -മാര്‍ക്കറ്റിങ്, കമ്യൂണിക്കേഷന്‍ വിഭാഗം ജീവനക്കാരെയാണ് പരിച്ചുവിട്ടു തുടങ്ങിയത്.

ഇന്ത്യയിലെ മാര്‍ക്കറ്റിങ് വിഭാഗം മേധാവി മുതലുളള ജീവനക്കാര്‍ പിരിച്ചുവിടലിന് ഇരയായിട്ടുണ്ടെന്നാണ് വിവരം.എത്രയാളുകള്‍ക്കാണ് ജോലി നഷ്ടമായതെന്ന കണക്കുകള്‍ വ്യക്തമായിട്ടില്ല.സെയില്‍സ്, എന്‍ജിനീയറിങ് വിഭാഗങ്ങളിലെ കുറച്ചാളുകളെ മാത്രമാണ് നിലനിര്‍ത്തിയിട്ടുള്ളത്.

Sharing

Leave your comment

Your email address will not be published. Required fields are marked *