ഓണ്‍ലൈന്‍ തൊഴില്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു ; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരത്ത്: ഓണ്‍ലൈന്‍ വഴിയുള്ള തൊഴില്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി പൊലീസ്.ജോലി ഓഫര്‍ ചെയ്യുന്ന കമ്പനിയുടെ പേര് ഗൂഗിള്‍ മുഖേനെയോ മറ്റോ സെര്‍ച്ച്‌ ചെയ്ത് അവരുടെ വെബ്‌സൈറ്റ് അല്ലെങ്കില്‍ ഫേസ്ബുക്ക്, ലിങ്ക്ഡ്‌ഇന്‍ പോലുള്ള സോഷ്യല്‍ മീഡിയ പേജുകള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ ശ്രദ്ധിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു. മറ്റേതെങ്കിലും പ്രമുഖ ജോബ് സൈറ്റുകളില്‍ പ്രസ്തുത
കമ്പനിയുടെ ജോബ് ഓഫര്‍ കണ്ടെത്താന്‍ കഴിയുമോയെന്ന് നോക്കണം.

ജോബ് കമ്പനികളെ കുറിച്ചുള്ള ധാരാളം റിവ്യൂകള്‍ സെര്‍ച്ച്‌ ചെയ്താല്‍ കാണാന്‍ കഴിയും. ജോബ് ഓഫര്‍ നല്‍കിയ കമ്പനിയെ കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ പരിശോധിക്കുക. കമ്ബനിയുടെ വെബ്സൈറ്റ് ‘URL secure’ആണോ എന്ന് ഉറപ്പുവരുത്തണം. ഓഫര്‍ ചെയ്യപ്പെടുന്ന തൊഴിലവസരങ്ങളുടെ പേരില്‍ പണം ഒടുക്കാനോ, ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുകയോ, ഒരു അഭിമുഖത്തിന് ഹാജരാകാനോ ഇടയായാല്‍ കൃത്യമായും കമ്പനിയുടെ ആധികാരികത പരിശോധിച്ച്‌ ഉറപ്പുവരുത്തുക.

നിങ്ങളെ കബളിപ്പിക്കാനുള്ള സ്‌കാമറുടെ പ്രിയപ്പെട്ട മാര്‍ഗ്ഗമാണ് കുറച്ച്‌ തുക ഒടുക്കിച്ച്‌ വിശ്വാസ്യത നേടിയെടുക്കുക എന്നത്. കമ്ബനിയില്‍ നിന്ന് അഭിമുഖത്തിനുള്ള വിശദാംശങ്ങള്‍ ലഭിച്ചുകഴിഞ്ഞാല്‍, ഹാജരാകേണ്ട വിലാസം സെര്‍ച്ച്‌ ചെയ്യുക. അങ്ങനെ ഒരു വിലാസം കൃത്യമാണെന്നും നിലവില്‍ ഉള്ളതാണെന്നും അത് ഒരു സുരക്ഷിതമായ പ്രദേശത്താണെന്നും ഉറപ്പുവരുത്തുക.

അഭിമുഖത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ കമ്പനിയുടെ ഓഫീസില്‍ പോകേണ്ടി വന്നാല്‍ നിങ്ങള്‍ എവിടെ പോകുന്നു എന്ന് നിങ്ങളുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറയുക. കമ്ബനി ആവശ്യപ്പെടുന്ന വിശദാംശങ്ങളെക്കുറിച്ച്‌ മുന്‍കൂട്ടി മനസിലാക്കുക. ജോബ് ഓഫറില്‍ ഏതെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ തോന്നിയാല്‍ അഥവാ ജോലിയെ കുറിച്ച്‌ നിങ്ങള്‍ക്ക് ഉറപ്പില്ലെങ്കില്‍ ഒരു കാരണവശാലും നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ നല്‍കരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

Sharing

Leave your comment

Your email address will not be published. Required fields are marked *