അന്ത്യശാസനം അവസാനിക്കും മുന്‍പ് ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി വിസിമാര്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി വി.സിമാര്‍. വിവിധ സര്‍വ്വകലാശാലകളിലെ 10 വി.സിമാരാണ് ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കിയത്.

വിശദീകരണം വിശദമായി പരിശോധിച്ച ശേഷം രാജ്ഭവന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.

നിയമനങ്ങള്‍ അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം വി.സിമാരോട് രാജിവയ്‌ക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജിവയ്‌ക്കാതിരുന്ന വി.സിമാര്‍ ഗവര്‍ണര്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പുറത്താക്കാതിരിക്കാന്‍ കാരണം ആരാഞ്ഞ് ഗവര്‍ണര്‍ വി.സിമാര്‍ക്ക് നോട്ടീസ് നല്‍കിയത്.

Sharing

Leave your comment

Your email address will not be published. Required fields are marked *