റഷ്യൻ കപ്പൽ പിടിച്ചെടുത്ത് ഫ്രാൻസ്

റഷ്യൻ കപ്പൽ പിടിച്ചെടുത്ത് ഫ്രാൻസ്. റഷ്യയുടെ ചരക്കുകപ്പലാണ് ഫ്രാൻസ് പിടിച്ചെടുത്തത്. ഇംഗ്ലീഷ് ചാനലിൽ വച്ചാണ് ബാൾട്ട് ലീഡർ എന്ന ചരക്കുകപ്പൽ ഫ്രാൻസ് പിടിച്ചെടുത്തത്. യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ ഉപരോധത്തിൻ്റെ ഭാഗമായാണ് കപ്പൽ പിടിച്ചെടുത്തതെന്ന് ഫ്രാൻസ് പറയുന്നു. കീഴടങ്ങില്ലെന്നും പൊരുതുമെന്നും യുക്രൈൻ പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കി പറഞ്ഞിരുന്നു.

ഫ്രാൻസിൽ നിന്ന് റഷ്യയിലെ സെൻ്റ് പീറ്റേഴ്സ്ബർഗിലേക്ക് പോകുന്ന ചരക്കുകപ്പലിനെയാണ് ഫ്രഞ്ച് കസ്റ്റംസ് വിഭാഗവും നാവിക സംഘവും ചേർന്ന് പിടിച്ചെടുത്തത്. യുക്രൈന് ആയുധം നൽകുമെന്ന് നേരത്തെ തന്നെ ഫ്രാൻസ് അറിയിച്ചിരുന്നു. നാറ്റോയിലെ 25 രാജ്യങ്ങളും യുക്രൈനെ സഹായിക്കുമെന്നും ഫ്രാൻസ് വ്യക്തമാക്കി.

അതേസമയം, റഷ്യ-യുക്രൈൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ രക്ഷാ ദൗത്യത്തിനായി എയർ ഇന്ത്യയുടെ കൂടുതൽ വിമാനങ്ങൾ പുറപ്പെട്ടു. എയര്‍ ഇന്ത്യയുടെ ആദ്യ രക്ഷാദൗത്യ വിമാനം ബുക്കാറസ്റ്റില്‍ നിന്ന് പുറപ്പെട്ടിരുന്നു. യുക്രൈനില്‍ നിന്നുള്ള 219 പേരുടെ ആദ്യസംഘം രാത്രി മുംബൈയിലെത്തും. ബുക്കോവിനിയന്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളാണ് സംഘത്തിലുള്ളത്. സംഘത്തില്‍ 17 മലയാളി വിദ്യാര്‍ഥികളുമുണ്ട്.

Sharing

Leave your comment

Your email address will not be published. Required fields are marked *