ജമ്മു കശ്മീരില്‍ അല്‍ ഖ്വയ്ദ ഭീകരനെ അറസ്റ്റ് ചെയ്തു

ജമ്മുകശ്മീര്‍: കശ്മീരില്‍ അല്‍ ഖ്വയ്ദ ഭീകരനെ അറസ്റ്റ് ചെയ്ത് പോലീസ്. പശ്ചിമ ബംഗാള്‍ സ്വദേശിയായ അമീറുദ്ദീന്‍ ഖാനെയാണ് ജമ്മുകശ്മീരിലെ റംബാന്‍ ജില്ലയില്‍ വെച്ച്‌ പോലീസ് അറസ്റ്റ് ചെയ്തത്.ഇയാള്‍ക്ക് ഭീകര സംഘടനയായ അല്‍ ഖ്വായ്ദയുമായി ബന്ധമുള്ളതായി ജമ്മു പോലീസ് അറിയിച്ചു. പശ്ചിമ ബംഗാളിലെ മഷിത ഹൗറയിലാണ് അമീറുദ്ദീന്‍ ഖാന്‍ താമസിക്കുന്നത്.

പിടിയിലായ അമീറുദ്ദീന്‍ ഖാനില്‍ നിന്ന് ചൈനീസ് ഗ്രനേഡ് കണ്ടെടുത്തതായും പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ 7/25 ഇന്ത്യന്‍ ആയുധ നിയമം, സെക്ഷന്‍ 4 സ്ഫോടനാത്മക നിയമം, 13, 20 യുഎപിഎ എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു

Sharing

Leave your comment

Your email address will not be published. Required fields are marked *