യു.പിയില്‍ 20 ദിവസത്തിനിടെ 50 പേര്‍ക്ക് ഓറല്‍ ക്യാന്‍സര്‍; വില്ലന്‍ പുകയില

ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ 20 ദിവസത്തിനിടെ 50 പേര്‍ക്ക് വായിലെ ക്യാന്‍സര്‍(ഓറല്‍ ക്യാന്‍സര്‍) സ്ഥിരീകരിച്ചു.ഫിറോസാബാദ് മെഡിക്കല്‍ കോളേജിലെ ഔട്ട് പേഷ്യന്‍റ് വിഭാഗം സംഘടിപ്പിച്ച ക്യാന്‍സര്‍ പരിശോധനാ ക്യാമ്ബിലാണ് ഇത്രയധികം പേര്‍ക്ക് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതലും 30 മുതല്‍ 50 വയസ് വരെ പ്രായമുള്ളവരാണെന്ന് അധികൃതര്‍ വിശദീകരിച്ചു. ക്യാന്‍സര്‍ സ്ഥിരീകരിച്ചവരില്‍ എല്ലാവരും പുകയില ഉപയോഗത്തിന് അടിമപ്പെട്ടവരാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ഈ മാസം 4നാണ് ഫിറോസാബാദ് മെഡിക്കല്‍ കോളേജിലെ ഒ.പി വിഭാഗം ക്യാന്‍സര്‍ പരിശോധന ആരംഭിച്ചത്. ഫെബ്രുവരി 24വരെയുള്ള കണക്കുകള്‍ പ്രകാരം 50 പേര്‍ക്കാണ് കാന്‍സര്‍ പരിശോധന ഫലം പോസിറ്റീവായതായത്. ദന്തവിഭാഗം മേധാവി കിരണ്‍ സിങാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.

എന്നാല്‍ രോഗികള്‍ക്ക് അവര്‍ ക്യാന്‍സര്‍ ബാധിതരാണെന്നതിനെക്കുറിച്ച്‌ അറിവില്ലായിരുന്നുവെന്നും പുകയിലയുടെ അമിത ഉപയോഗമാണ് ഭൂരിഭാഗം രോഗബാധിതരിലും രോഗം സ്ഥിരീകരിക്കാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. രോഗബാധ സ്ഥിരീകരിച്ച കാന്‍സറിന്‍റെ ഒന്നാം ഘട്ടത്തിലാണെന്നും കൃത്യമായ ചികിത്സയിലൂടെ രോഗം ഭേദമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Sharing

Leave your comment

Your email address will not be published. Required fields are marked *