22 മെട്രിക് ടണ്‍ ഭാരമുള്ള ചൈനീസ് റോക്കറ്റ് ബൂസ്റ്റര്‍ നിയന്ത്രണം വിട്ട് ഭൂമിയിലേക്ക്

22 മെട്രിക് ടണ്‍ ഭാരമുള്ള ഭീമാകാരമായ ചൈനീസ് റോക്കറ്റ് ബൂസ്റ്റര്‍ നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിക്കുമോ എന്ന ആശങ്കയിലാണ് ശാസ്ത്രലോകം.രണ്ട് വര്‍ഷത്തിനിടെ ഇത് നാലാമത്തെ തവണയാണ് വലിയ ചൈനീസ് റോക്കറ്റ് പതനത്തിലേക്ക് നീങ്ങുന്നത്. വെള്ളിയാഴ്ച റോക്കറ്റ് ബൂസ്റ്ററിന് നിയന്ത്രണം നഷ്ടപ്പെടുമെന്നും അതിന്റെ ഭാഗങ്ങള്‍ ഭൂമിയില്‍ പതിക്കുമെന്നുമാണ് കരുതുന്നത്.ഭൂമിക്ക് മുകളിലൂടെ പുറന്തള്ളുന്ന ബഹിരാകാശ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ പരിക്കേല്‍പ്പിക്കാനുള്ള സാധ്യത 10,000ത്തില്‍ ഒന്നു മാത്രമാണെന്നാണ് നിയമം. യു.എസും യൂറോപ്പും നിയമം പാലിക്കുമ്ബോള്‍ ചൈനയുടെ റോക്കറ്റ് അതിരുകടന്നതായാണ് വിദഗ്ധരുടെ അഭിപ്രായം.

റോക്കറ്റ് ഭൂമിയില്‍ പതിക്കുമോ എന്നത് കുറഞ്ഞ അപകട സാധ്യതയുള്ള കാര്യമാണ്. എന്നാല്‍ അതോടൊപ്പം തന്നെ ഏറെ അപകട സാധ്യതയുള്ള ഒന്നുമാണത്.എയ്‌റോസ്‌പേസ് കോര്‍പറേഷന്റെ കണ്‍സള്‍ട്ടന്റായ ടെഡ് മ്യൂല്‍ഹോപ്റ്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഒക്‌ടോബര്‍ 31ന് വിക്ഷേപിച്ച ലോങ് മാര്‍ച്ച്‌ 5 ബി റോക്കറ്റിന്റെ വലിയ പ്രധാന ഭാഗമാണ് ഈ ഫാലിങ് ബൂസ്റ്റര്‍.

Sharing

Leave your comment

Your email address will not be published. Required fields are marked *