ആര്‍.പി.ഒ പ്രത്യേക പോലീസ്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് മേള നവംബര്‍ അഞ്ചിന്

തിരുവനന്തപുരം: വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് നവംബര്‍ അഞ്ചിന് തിരുവനന്തപുരം വഴുതക്കാട്ടും കൊല്ലത്തും പ്രത്യേക പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി) മേള സംഘടിപ്പിക്കും.

പിസിസി ആവശ്യമുള്ള എല്ലാ അപേക്ഷകര്‍ക്കും സാധാരണ അപ്പോയിന്റ്‌മെന്റ് ബുക്കിംഗ് നടപടിക്രമങ്ങള്‍ പാലിച്ച്‌ മേളയില്‍ പങ്കെടുക്കാം.

ഇതിനകം അപ്പോയിന്റ്‌മെന്റ് എടുത്തിട്ടുള്ളവര്‍ക്ക് www.passportindia.gov.in എന്ന വെബ്‌സൈറ്റ് വഴി നവംബര്‍ അഞ്ചിലേക്ക് പുനഃക്രമീകരിക്കാം. വിദ്യാഭ്യാസം, തൊഴില്‍, എമിഗ്രേഷന്‍ തുടങ്ങിയവയ്ക്ക് വിദേശത്ത് അവസരങ്ങള്‍ തേടാനായി പിസിസികള്‍ക്കായുള്ള വലിയ ആവശ്യം നിറവേറ്റുകയാണ് പ്രത്യേക മേളയുടെ ലക്ഷ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് 18002581800 അല്ലെങ്കില്‍ 0471-2470225 എന്ന നമ്പറില്‍ ബന്ധപ്പെടുക. ഇമെയില്‍: rpo.trivandrum@mea.gov.in.

Sharing

Leave your comment

Your email address will not be published. Required fields are marked *