7 മാസത്തിന് ശേഷം രാജ്യത്ത് ആദ്യമായി ഇന്ധന വില കുറഞ്ഞു

7 മാസത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിന് 44 പൈസയും ഡിസലിന് 41 പൈസയുമാണ് കുറഞ്ഞത്.

കൊച്ചിയില്‍ പെട്രോളിന് 105 രൂപ 63 പൈസയും ഡീസലിന് 94 രൂപ 52 പൈസയുമായിരുന്നു വില. പുതുക്കിയ വില പ്രകാരം പെട്രോളിന് 105 രൂപ 19 പൈസയും ഡീസലിന് 94 രൂപ 11 പൈസയുമാവും.

ഈ വര്‍ഷം ഏപ്രില്‍ 7നാണ് മുന്‍പ് ഇന്ധനവില കുറഞ്ഞത്. അന്താരാഷ്ട്ര വിപണയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതും ക്രൂഡോയില്‍ വില ബാരലിന് 95 ഡോളറില്‍ താഴെയെത്തിയതും ഇന്ധനവില കുറയാന്‍ കാരണമായി.

Sharing

Leave your comment

Your email address will not be published. Required fields are marked *