നാസിസത്തിനെതിരെ റഷ്യന്‍ പ്രമേയം; യുഎന്നില്‍ അനുകൂലിച്ച്‌ വോട്ട് ചെയ്ത് ഇന്ത്യ

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയില്‍ റഷ്യ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച്‌ വോട്ട് ചെയ്ത് ഇന്ത്യ.യുഎന്‍ ജനറല്‍ അസംബ്ലിയുടെ തേര്‍ഡ് കമ്മിറ്റിയിലാണ് റഷ്യ ‘നാസിസത്തിനെ മഹത്വവത്കരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ’ പ്രമേയം അവതരിപ്പിച്ചത്.ആവേശകരമായ ചര്‍ച്ചകള്‍ക്ക് ശേഷം 52നെതിരെ 105 വോട്ടിന് പ്രമേയം പാസായി. അതേ സമയം 15 രാജ്യങ്ങള്‍ പ്രമേയത്തില്‍ നിന്നും വോട്ട് ചെയ്യുന്നതില്‍ നിന്നും വിട്ടുനിന്നു.

പ്രമേയത്തിലുള്ള ചര്‍ച്ചയില്‍ സംസാരിച്ച ഇന്ത്യന്‍ പ്രതിനിധി പ്രമേയത്തിലെ “തദ്ദേശീയ ജനത” എന്ന ആശയം ഇന്ത്യയുടെ കാഴ്ചപ്പാടിനോട് യോജിക്കുന്നതല്ല. എന്നാല്‍ ഇത്തരം ഒരു പ്രമേയത്തിന്‍റെ ആശയം ഒരു പൊതുധാരണയ്ക്ക് അടിസ്ഥാനമാണെന്ന് അഭിപ്രായപ്പെട്ടു.

Sharing

Leave your comment

Your email address will not be published. Required fields are marked *