ബിഹാറിൽ മൂന്ന് നില കെട്ടിടത്തിൽ സ്‌ഫോടനം: 7 മരണം, 10പേർക്ക് പരുക്ക്

സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ 15 പേര്‍ കുടുങ്ങിയതായി പോലിസ് പറയുന്നു. പരുക്കേറ്റവരെ മായാഗഞ്ചിലെ ജെഎല്‍എന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തതാര്‍പൂര്‍ പൊലീസ് സ്‌റ്റേഷന് കീഴിലുള്ള കജ്‌വാലി ചക് ഗ്രാമത്തില്‍ രാത്രി 11.30 ഓടെയായിരുന്നു സ്‌ഫോടനം. സമീപത്തുള്ള നാല് വീടുകള്‍ക്ക് സ്‌ഫോടനത്തില്‍ കേടുപാടുണ്ടായി.പടക്ക നിര്‍മാണത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. കെട്ടിടത്തില്‍ സൂക്ഷിച്ചിരിന്ന നാടന്‍ ബോംബുകള്‍, വെടിമരുന്ന്, പടക്കങ്ങള്‍ എന്നിവയാണ് സ്ഫോടനത്തിനു കാരണമായതെന്ന് ഭഗല്‍പുര്‍ റേഞ്ച് ഡിഐജി പറഞ്ഞു.

ബിഹാറിലെ ഭഗൽപൂരിൽ മൂന്ന് നില കെട്ടിടത്തിൽ ഉണ്ടായ സ്‌ഫോടനത്തിൽ 7 മരണം. 10 പേർക്ക് പരുക്കേറ്റു. നിർമാണത്തിൽ ഏർപ്പെട്ടിരുന്നവരാണ് അപകടത്തിൽ ഇരകളായതെന്ന് അധികൃതർ അറിയിച്ചു. ജനവാസ മേഖലയിലാണ് സ്ഫോടനമുണ്ടായത്. സമീപത്തുള്ള വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. അന്വേഷണം ആരംഭിച്ചതായി ജില്ലാ കളക്ടർ സുബ്രത് കുമാർ സെൻ അറിയിച്ചു.

സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ 15 പേര്‍ കുടുങ്ങിയതായി പോലിസ് പറയുന്നു. പരുക്കേറ്റവരെ മായാഗഞ്ചിലെ ജെഎല്‍എന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തതാര്‍പൂര്‍ പൊലീസ് സ്‌റ്റേഷന് കീഴിലുള്ള കജ്‌വാലി ചക് ഗ്രാമത്തില്‍ രാത്രി 11.30 ഓടെയായിരുന്നു സ്‌ഫോടനം. സമീപത്തുള്ള നാല് വീടുകള്‍ക്ക് സ്‌ഫോടനത്തില്‍ കേടുപാടുണ്ടായി.പടക്ക നിര്‍മാണത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. കെട്ടിടത്തില്‍ സൂക്ഷിച്ചിരിന്ന നാടന്‍ ബോംബുകള്‍, വെടിമരുന്ന്, പടക്കങ്ങള്‍ എന്നിവയാണ് സ്ഫോടനത്തിനു കാരണമായതെന്ന് ഭഗല്‍പുര്‍ റേഞ്ച് ഡിഐജി പറഞ്ഞു.

Sharing

Leave your comment

Your email address will not be published. Required fields are marked *