‘ഡോ. വന്ദനാ ദാസ് മെമ്മൊറിയില്‍’ ക്ലിനിക്കുമായി മാതാപിതാക്കള്‍; സാധാരണക്കാര്‍ക്കും മികച്ച ചികിത്സ ലക്ഷ്യം;മകളുടെ വിവാഹത്തിനായി കരുതി വെച്ച പണം;

കൊല്ലം: സാധാരണക്കാർക്കും മികച്ച ചികിത്സ ലഭ്യമാക്കാൻ തൃക്കുന്നപ്പുഴയില്‍ ക്ലിനിക്കുമായി വന്ദനാ ദാസിന്റെ മാതാപിതാക്കള്‍.വന്ദന കൊല്ലപ്പെട്ട് ഒരു വർഷത്തിന് ശേഷമാണ് മകളുടെ ആഗ്രഹം പോലെ മോഹൻദാസും വസന്തകുമാരിയും ചേർന്ന് ക്ലിനിക്ക് നിർമിച്ചത്. ഇതിന് ഉപയോഗിച്ചതാകട്ടെ ഏകമകളുടെ വിവാഹത്തിനായി കരുതിവെച്ച പണവും.തൃക്കുന്നപ്പുഴയില്‍ വസന്തകുമാരിക്ക് കുടുംബ ഓഹരിയായി ലഭിച്ച ഭൂമിയിലാണ് ക്ലിനിക്ക് ഉയരുന്നത്. മുമ്പ് ഉണ്ടായിരുന്ന കെട്ടിടം ഡോ. വന്ദനദാസ് മെമ്മൊറിയില്‍ ക്ലിനിക്ക് എന്ന പേരില്‍ പുതുക്കി പണിയുകയായിരുന്നു.

ചിങ്ങമാസത്തില്‍ ഉദ്ഘാടനം എന്ന ലക്ഷ്യത്തോടെ ജോലികള്‍ അതിവേഗം പുരോഗമിക്കുകയായണ്. ക്ലിനിക്കിന്റെ രജിസ്ട്രേഷനും ലൈസൻസും അടക്കമുള്ള നടപടിക്രമങ്ങള്‍ പൂർത്തിയാകാനുണ്ട്.തൃക്കുന്നപ്പുഴയില്‍ സാധാരണക്കാർക്കായി ക്ലിനിക്ക് എന്ന ആഗ്രഹം വന്ദന മാതാപിതാക്കളോട് പങ്കുവെച്ചിരുന്നു. ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും സൗജന്യ സേവനം നടത്താനായിരുന്നു ഉദ്ദേശം. എന്നാല്‍ ആഗ്രഹം പൂർത്തിയാകും മുമ്പ് വന്ദന കൊല്ലപ്പെട്ടു. ഇതോടെ മകളുടെ ഓർമ നിലനിർത്താൻ ആതുരാലയം നിർമിക്കാൻ മാതാപിക്കാള്‍ തീരുമാനിക്കുകയായിരുന്നു.

2023മെയ് 10ന് പുലർച്ചെയാണ് ഡോ. വന്ദനാ ദാസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച്‌ കൊല്ലപ്പെട്ടത്. വൈദ്യപരിശോധനയ്‌ക്ക് എത്തിയ പ്രതി സന്ദീപ് വന്ദനയെ കുത്തികൊലപ്പെടുത്തുകയായിരുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *