മുൻ റോ ഏജന്റ് FBI പിടികിട്ടാപ്പുള്ളി ലിസ്റ്റില്‍; കുറ്റം ചുമത്തിയത് പന്നൂൻ വധശ്രമ കേസില്‍

ന്യൂയോർക്ക്: ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിങ് പന്നൂനെ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ ഇന്ത്യൻ രഹസ്യാന്വേഷണ സംഘടനയായ ‘റോ’യുടെ മുൻ ഉദ്യോഗസ്ഥൻ വികാസ് യാദവിനെതിരെ യു.എസില്‍ കുറ്റം ചുമത്തി.പന്നൂനെ വധിക്കാൻ വികാസ് വാടക കൊലയാളിയെ ഏർപ്പാടാക്കി എന്നാണ് ആരോപണം. ഇതോടെ, എഫ്.ബി.ഐ.യുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ വികാസിന്റെ പേരും ഉള്‍പ്പെടുത്തി. വികാസ് യാദവിനെ വിട്ടുനല്‍കുന്നതിന് യു.എസ് ഇന്ത്യയെ ഔദ്യോഗികമായി സമീപിച്ചേക്കും.ഹരിയാണ സ്വദേശിയാണ് വികാസ് യാദവ്. യു.എസ് പൗരന്മാർക്കെതിരായ അതിക്രമങ്ങളെ എഫ്.ബി.ഐ വെച്ചുപൊറുപ്പിക്കില്ലെന്ന് എഫ്.ബി.ഐ ഡയറക്ടർ വ്യക്തമാക്കി. പന്നുവിന്റെ വിലാസം, ഫോണ്‍ നമ്ബർ, മറ്റ് തിരിച്ചറിയല്‍ രേഖങ്ങള്‍ തുടങ്ങിയുള്ള വിവരങ്ങള്‍ വിക്രം കൈമാറിയെന്നാണ് എഫ്.ബി.ഐ പറയുന്നത്. അതേസമയം, വികാസ് നിലവില്‍ സർക്കാർ സർവീസില്‍ ഇല്ല എന്നതല്ലാതെ മറ്റ് പ്രതികരണങ്ങള്‍ക്ക് ഇന്ത്യ തയ്യാറായിട്ടില്ല.കേസില്‍ കുറ്റം ചുമത്തപ്പെടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് വികാസ് യാദവ്. നേരത്തെ, ഇന്ത്യക്കാരനായ നിഖില്‍ ഗുപ്തയേയും ഇതേ കേസില്‍ കുറ്റം ചുമത്തി ജയിലിലാക്കിയിരുന്നു. 52 വയസ്സുള്ള നിഖില്‍ ഗുപ്തയെ കഴിഞ്ഞവർഷമാണ് ചെക് റിപ്പബ്ലിക്കില്‍ അറസ്റ്റുചെയ്തത്. യു.എസ്. പൗരനായ പന്നൂനിനെ ന്യൂയോർക്കില്‍ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നതാണ് നിഖില്‍ ഗുപ്തയുടെ പേരിലുള്ള ആരോപണം.

Sharing

Leave your comment

Your email address will not be published. Required fields are marked *