ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്താനൊരുങ്ങി ഒമാനും ചൈനയും

മസ്കത്ത്: ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഒമാന്റെയും ചൈനയുടെയും ഉദ്യോഗസ്ഥര്‍ ഔദ്യോഗിക കൂടിക്കാഴ്ചകള്‍ നടത്തി.സമ്മേളനത്തില്‍ ഒമാന്‍ പക്ഷത്തെ നയതന്ത്ര കാര്യ വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ശൈഖ് ഖലീഫ അലി അല്‍ ഹാര്‍ത്തിയും ചൈനീസ് പ്രതിനിധികളെ മിഡിലീസ്റ്റിലെ ചൈനീസ് സര്‍ക്കാറിന്റെ പ്രത്യേക ദൂതന്‍ ഷായ് ജുനുമാണ് നയിച്ചത്.

ഉഭയകക്ഷി സഹകരണവും അത് മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ഇരുപക്ഷവും അവലോകനം ചെയ്തു.പരസ്‌പര താല്‍പര്യമുള്ള പ്രാദേശികവും അന്തര്‍ദേശീയവുമായ വിഷയങ്ങളില്‍ ചര്‍ച്ചയും നടത്തി. സൗദി അറേബ്യയില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന അറബ്-ചൈനീസ് ഉച്ചകോടിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും കൈമാറി.വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍, ഒമാനിലെ ചൈനയുടെ അംബാസഡര്‍, ചൈനീസ് പ്രതിനിധി സംഘം എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Sharing

Leave your comment

Your email address will not be published. Required fields are marked *