പ്രധാനസേവകന് ഇന്ന് 74 ൻ്റെ മധുരം:അജ്മീ‍ര്‍ ഷരീഫ് ദര്‍ഗയില്‍ ഇന്ന് 4,000 കിലോ ഭക്ഷണവിതരണം

ന്യഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇന്ന് 74ാം ജന്മദിനം.എല്ലാവർഷത്തെയും പോലെ മോദിയുടെ ജന്മദിനം വിവിധ സേവന പ്രവർത്തനങ്ങള്‍ നടത്തി ആഘോഷമാക്കാനാണ് ബിജെപിയുടെ തീരുമാനം.ജന്മദിനം ഇക്കുറിയും രാജ്യവ്യാപകമായി ‘സേവ പർവ്’ ആയി ആചരിക്കാനാണ് തീരുമാനം. രക്തദാന ക്യാംപുകള്‍, ശുചീകരണം, സൗജന്യ ഭക്ഷണവിതരണം തുടങ്ങിയ വിവിധ സേവന പ്രവർത്തനങ്ങള്‍ സേവാ പർവിൻ്റെ ഭാഗമായി ബിജെപി ആസൂത്രണം ചെയ്തിട്ടുണ്ട്.ജന്മനാടായ ഗുജറാത്തില്‍ മോദിയുടെ ജന്മദിനം വ്യത്യസ്തമായ പരിപാടികളോടെ ആഘോഷമാക്കാനാണ് തീരുമാനം. സൗജന്യ ഓട്ടോയാത്ര, കടകളില്‍ ഡിസ്കൗണ്ട് തുടങ്ങിയവ ആസൂത്രണം ചെയ്യുന്നുണ്ട്. പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ സൂറത്തിലെ 2500 വ്യവസായികള്‍ 10 മുതല്‍ 100 ശതമാനം വരെ ഡിസ്കൗണ്ട് നല്‍കുമെന്ന് ബിജെപി നേതാവും എംഎല്‍എയുമായ പൂ‍ർണേഷ് മോദി അറിയിച്ചു. 110 ഓട്ടോറിക്ഷ ഡ്രൈവർമാർ യാത്രകള്‍ സൗജന്യമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ സൗജന്യ ഭക്ഷണവിതരണം നടത്തുമെന്ന് അജ്മീ‍ർ ഷരീഫ് ദർഗ പ്രഖ്യാപിച്ചു. അന്നേ ദിവസം 4,000 കിലോ വെജിറ്റേറിയൻ ഭക്ഷണം ലങ്കാ‍റില്‍ (ഊട്ടുപുര) വിതരണം ചെയ്യും. ചോറ്, നെയ്യ്, ഡ്രൈ ഫ്രൂട്ട്സ് എന്നിവയാണ് വിതരണം ചെയ്യുക.അതേസമയം ഇന്ന് ഒഡീഷയിലെത്തുന്ന പ്രധാനമന്ത്രി മോദി, വനിതകള്‍ക്ക് 5 വർഷത്തേക്ക് അരലക്ഷം രൂപ നല്‍കുന്ന ‘സുഭദ്ര യോജന’ പദ്ധതികള്‍ പ്രഖ്യാപിക്കും.ഗുജറാത്തിലെ മെഹ്സാന ജില്ലയിലുള്ള വാഡ്നഗറില്‍ 1950 സെപ്റ്റംബർ 17നാണ് മോദിയുടെ ജനനം. ദാമോദർദാസ് മുല്‍ഛന്ദ് മോദിയുടെയും ഹീരാബെൻ മോദിയുടെയും ആറു മക്കളില്‍ മൂന്നാമനാണ് മോദി. എട്ടാം വയസ്സില്‍ ആർഎസ്‌എസ് പ്രവർത്തകനായ മോദി, 1985ലാണ് ബിജെപിയിലേക്ക് എത്തുന്നത്.

Sharing

Leave your comment

Your email address will not be published. Required fields are marked *