സൂര്യനില്‍ ഭയാനക വിസ്‌ഫോടനം, തീജ്വാലകള്‍ ഭൂമിയിലേക്ക്; ഏഷ്യന്‍ മേഖലയും സുരക്ഷിതമല്ല;

ന്യൂഡല്‍ഹി: സൂര്യന്‍ ഇപ്പോള്‍ നിരന്തരം വിസ്‌ഫോടനങ്ങളിലൂടെ കടന്നുപോകുന്നത്. തുടര്‍ച്ചയായി രൂപപ്പെടുന്ന സണ്‍സ്‌പോട്ടുകളാണ് ഭൂമിക്ക് അടക്കം ഭീഷണിയാവുന്നത്.ഇപ്പോഴിതാ വീണ്ടും സൂര്യന്‍ തീ തുപ്പിയിരിക്കുകയാണ്. സെപ്റ്റംബര്‍ പന്ത്രണ്ടിനാണ് സൂര്യനില്‍ വിസ്‌ഫോടനം ഉണ്ടായിരിക്കുന്നത്.എക്‌സ്13 വിഭാഗത്തില്‍ വരുന്ന സൗരജ്വാലകളാണ് സൂര്യനില്‍ നിന്ന് പുറന്തള്ളിയിരിക്കുന്നത്. സെപ്റ്റംബര്‍ മാസത്തില്‍ സൂര്യനില്‍ രൂപപ്പെട്ട ആദ്യത്തെ എക്‌സ് ക്ലാസ് സൗര ജ്വാലകളാണിത്. തീര്‍ത്തും ഭയാനകമായ വിസ്‌ഫോടനമാണ് സൂര്യനില്‍ കഴിഞ്ഞ ദിവസം ഉണ്ടായത്. തീവ്രതയേറിയ വിസ്‌ഫോടനങ്ങള്‍ സൂര്യനില്‍ തുടരെ വന്നുകൊണ്ടിരിക്കുന്നുണ്ട്.ഭൂമിക്ക് മാത്രമല്ല മറ്റ് ഗ്രഹങ്ങളെയും ഈ തീജ്വാലകള്‍ ബാധിക്കും. ഭൂമിക്ക് സംരക്ഷിത കവചങ്ങളുണ്ട്. എന്നാല്‍ ജൂപിറ്റര്‍ അടക്കമുള്ള ഗ്രഹങ്ങള്‍ അത്തരം സംരക്ഷണങ്ങള്‍ ഒന്നുമില്ല. അതുകൊണ്ട് കൂടുതല്‍ തീവ്രമായി തന്നെ ബാധിക്കും. നിരവധി സണ്‍സ്‌പോട്ടുകളാണ് സൂര്യനില്‍ ഒരേ സമയം രൂപപ്പെട്ടിരിക്കുന്നത്. കൃത്യമായി ശാസ്ത്ര ഏജന്‍സികളൊന്നും ഇവ എണ്ണിയിട്ടില്ല.

സൂര്യനിലെ ഈ സജീവമായ മേഖലയ്ക്ക് ഇതുവരെ പേര് നല്‍കിിട്ടില്ല. ഒന്നിലധികം സണ്‍സ്‌പോട്ടുകള്‍ രാക്ഷസ തീജ്വാലകളെ രൂപപ്പെടുത്താന്‍ സഹായിക്കും. സൂര്യനില്‍ വിദൂരമായ മേഖലയിലാണ് ഇപ്പോള്‍ വിസ്‌ഫോടനങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഇത് തീര്‍ച്ചയായും ഭൂമിയെ ബാധിക്കുമെന്ന് ഉറപ്പാണ്.അതേസമയം നാല് എം ക്ലാസില്‍ വരുന്ന തീജ്വാലകളും സൂര്യനില്‍ നിന്ന് വരുന്നുണ്ട്. ചെറുതും വലുതുമായി അനേകം സൗരവിസ്‌ഫോടനങ്ങളാണ് സൂര്യനില്‍ നടന്നുകൊണ്ടിരിക്കുന്നത്. തുടരെ സൗരജ്വാലകള്‍ ഭൂമിയുടെ കാന്തിക മണ്ഡലത്തിലേക്ക് എത്തുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. നാസ ഈ സൗരജ്വാലകളുടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.എക്‌സറേ റേഡിയേഷന്റെ തീവ്രത കണക്കാക്കിയാണ് സൗരജ്വാലകളെ ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കുന്നത്. സെപ്റ്റംബര്‍ ഏഴിനും കൊറോണല്‍ മാസ് ഇജക്ഷന്‍ രേഖപ്പെടുത്തിയിരുന്നു. ഒന്നിലധികം തവണ തീജ്വാലകളെ സൂര്യന്‍ പുറന്തള്ളിയെന്നാണ് നാസ പറയുന്നത്. അതിവേഗത്തില്‍ ഇവ ഭൂമിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.ഭൗമികാന്തിക കൊടുങ്കാറ്റ് നേരത്തെ ഭൂമിയില്‍ ഉണ്ടായിരുന്നുവെന്ന് നാസ പറയുന്നു. ഇത് സെപ്റ്റംബര്‍ ഏഴിലെ വിസ്‌ഫോടനത്തെ തുടര്‍ന്ന് സംഭവിച്ചതാണ്. ഇനി വരാനിരിക്കുന്നത് അതിലും തീവ്രതയുള്ളതായിരിക്കും. നിലവില്‍ ഭൂമിയെ ലക്ഷ്യമിട്ട് തീവ്ര വിഭാഗത്തിലുള്ള ഒരു സൗരജ്വാല മാത്രമാണ് വരുന്നത്. ഇവ വൈകാതെ തന്നെ ഭൂമിയെ നേരിട്ട് വന്ന് ഇടിക്കും. ഇന്ന് ഇവ ഭൂമിയിലെത്താനും സാധ്യതയുണ്ട്.ചിലപ്പോള്‍ അത് ശനിയാഴ്ച്ചയിലേക്ക് മാറാനും സാധ്യതയുണ്ട്. അതിന് ശേഷം ഇവയുടെ തീവ്രത കുറയും. കൊറോണല്‍ ഹോള്‍ അതിവേഗ തീജ്വാല സെപ്റ്റംബര്‍ 15നും എത്തിയേക്കാം. എന്നാല്‍ ഇവയ്ക്ക് തീവ്രത കുറവായിരിക്കും. ആഫ്രിക്ക, യൂറോപ്പ്, ഏഷ്യന്‍ മേഖലയിലെ ചില ഭാഗങ്ങള്‍ എന്നിവ സൗരജ്വാലകള്‍ കാരണം ബുദ്ധിമുട്ടുകള്‍ അനുഭവിക്കും. ഇന്ത്യയെ ബാധിക്കുമോ എന്ന കാര്യത്തില്‍ ശാസ്ത്രജ്ഞര്‍ കൃത്യമായ ഉത്തരം നല്‍കിയിട്ടില്ല.

Sharing

Leave your comment

Your email address will not be published. Required fields are marked *