തൊഴിലെടുത്ത് ജീവിക്കാമെന്ന് കരുതേണ്ട! ആറുമാസം കൂടുമ്പോള്‍ ശമ്പളത്തില്‍ നിന്ന് നല്‍കേണ്ടത് വൻ തുക; സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കി വരുന്ന തൊഴില്‍ നികുതി കുത്തനെ ഉയർത്തി സർക്കാർ ഉത്തരവിറക്കി. കുറഞ്ഞ വരുമാനക്കാരെയും ഇടത്തരം വരുമാനക്കാരെയും ഒരുപോലെ ബാധിക്കുന്നതാണ് പുതിയ നികുതി പരിഷ്കാരം.സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെയാണ് ആറാം ധനകാര്യകമ്മിഷൻ ശുപാർശ സർക്കാർ ധൃതിപിടിച്ച്‌ നടപ്പിലാക്കിയത്.6 മാസത്തെ ശമ്പളം 11,999 വരെ ഉള്ളവർക്ക് നികുതി നിരക്കില്‍ മാറ്റമില്ല. 12,000 മുതല്‍ 17,999 വരെ ശമ്പളം ഉള്ളവരുടെ നികുതി നിരക്ക് 120ല്‍ നിന്ന് 320 രൂപയാക്കി. 18,000 മുതല്‍ 29,999 ഉള്ളവരുടെ പുതിയ നികുതി 450 രൂപയാണ്. മുൻപ് ഇത് 180 രൂപയായിരുന്നു.30,000 മുതല്‍ 44,999 വരെ ശമ്പളം ഉള്ള ആളുകളുടെ തൊഴില്‍ നികുതി ഇനി മുതല്‍ 600 രൂപയാണ് ( മുൻപ് 300) . 45,000 മുതല്‍ 99,999 വരെ ഉള്ളവർക്ക് 750 രൂപയാക്കി (മുൻപ് 450). ഒന്നേകാല്‍ ലക്ഷത്തിനു മുകളില്‍ എത്ര ശമ്പളമായാലും ഇപ്പോഴുള്ളതുപോലെ 1250 രൂപ അടച്ചാല്‍മതി.ആറ് മാസത്തെ വരുമാനം കണക്കാക്കി വർഷം രണ്ടുതവണയാണ് നികുതി അടക്കുന്നത്. തൊഴില്‍ നികുതിപിരിക്കുന്നതിനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്.

Sharing

Leave your comment

Your email address will not be published. Required fields are marked *