ഓണത്തിന് നാട്ടിലെത്താൻ തീരുമാനിച്ച പ്രവാസികള്‍ക്ക് കോളടിച്ചു; ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കുടുംബത്തോടൊപ്പം താമസിക്കാം

ദുബായ്: ഈ വേനല്‍ക്കാലത്ത് ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഫൈവ് സ്റ്റാർ ഹോട്ടലില്‍ താമസിക്കാൻ അവസരമൊരുക്കി എമിറേറ്റ്സ്.ജൂലായ് ഒന്ന് മുതല്‍ 21 വരെ ടിക്കറ്റെടുക്കുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക എന്ന് വിമാന കമ്പനി അറിയിച്ചു.ഫസ്റ്റ് അല്ലെങ്കില്‍ ബിസിനസ് ക്ലാസ് റിട്ടേണ്‍ ടിക്കറ്റെടുക്കുന്ന യാത്രക്കാർക്കാണ് ഈ ഓഫർ ലഭിക്കുക. ദുബായിലെ ജെ ഡബ്യു മാരിയറ്റ് മാർക്വിസ് ഹോട്ടിലിലാണ് ഇവർക്ക് രണ്ട് ദിവസം താമസം ഒരുക്കുക. മാത്രമല്ല, പ്രീമിയം ഇക്കോണമിയിലോ ഇക്കോണമിയിലോ ടിക്കറ്റ് ബുക്ക് ചെയ്‌തവർക്ക് ഒരു ദിവസം സൗജന്യ താമസിക്കാവുന്നതാണ്. ജൂലായ് നാല് മുതല്‍ സെപ്‌തംബർ 15വരെ യാത്ര ചെയ്യുന്നവർക്കാണ് ഈ പ്രത്യേക ഓഫർ ലഭിക്കുക എന്നും വിമാന കമ്പനി വ്യക്തമാക്കി.

എയർലൈനിന്റെ വൈബ്‌സൈറ്റ്, ആപ്പ്, ടിക്കറ്റിംഗ് ഓഫീസുകള്‍, ട്രാവല്‍ ഏജൻസികള്‍ എന്നീ മാർഗങ്ങളിലൂടെ ടിക്കറ്റെടുക്കാവുന്നതാണ്. ടിക്കറ്റുകള്‍ ബുക്ക് ചെയ്‌ത ഉടൻ താമസ സൗകര്യം ഒരുക്കുന്നതിനായി ആവശ്യമായ വിശദാംശങ്ങള്‍ സഹിതം emiratesoffer@emirates.com എന്ന ഇ-മെയില്‍ ഐഡിയില്‍ അയക്കേണ്ടതാണ്. മാരിയറ്റ് മാർക്വിസ് ഹോട്ടിലില്‍ മുറി ഒഴിവില്ലെങ്കില്‍ മറ്റേതെങ്കിലും ഫൈവ് സ്റ്റാർ ഹോട്ടലില്‍ താമസ സൗകര്യം ഒരുക്കുമെന്ന് എയർലൈൻ വ്യക്തമാക്കി.എയർലൈനിന്റെ വെബ്‌സൈറ്റില്‍ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച്‌, ടിക്കറ്റെടുത്തയാള്‍ക്കൊപ്പം ഒരു മുതി‌ർന്നയാള്‍ക്കും 12 വയസില്‍ താഴെ പ്രായമുള്ള ഒരു കുട്ടിക്കും താമസിക്കാവുന്നതാണ്. ഓണം പ്രമാണിച്ച്‌ നിരവധി പ്രവാസികളാണ് നാട്ടിലേക്ക് പോകാൻ തീരുമാനിച്ചിരിക്കുന്നത്. ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

Sharing

Leave your comment

Your email address will not be published. Required fields are marked *