ദക്ഷിണകൊറിയയില്‍ വന്‍ തീപിടിത്തം ; 22 മരണം

സിയോള്‍: ഹുവാസിയോങ്ങിലെ ലിതിയം ബാറ്ററി ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 22 പേര്‍ മരിച്ചു.ബാറ്ററി നിര്‍മാതാക്കളായ അരിസെല്ലിന്‍റെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.ഇന്ന് രാവിലെയാണ് സംഭവം.ചൈനയില്‍ നിന്നുള്ളവരാണ് മരിച്ചവരിലേറെയും.18 ചൈനക്കാരാണ് മരിച്ചത്. ഒരു ലാവോസ് സ്വദേശിയും മരിച്ചു. മരിച്ച മറ്റുള്ളവര്‍ ഏത് നാട്ടുകാരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടസമയത്ത് 100 തൊഴിലാളികളാണ് ഫാക്ടറിയിലുണ്ടായിരുന്നത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

Sharing

Leave your comment

Your email address will not be published. Required fields are marked *