സപ്ലൈക്കോ താല്‍ക്കാലിക ജീവനക്കാര്‍ പ്രതിസന്ധിയില്‍;പ്രതിദിനം ലഭിക്കുന്നത് 167 രൂപ

തിരുവനന്തപുരം: സപ്ലൈക്കോയിലെ ആവശ്യ സാധനങ്ങളുടെ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ താല്‍ക്കാലിക ജീവനക്കാരുടെ ശമ്പളവും മുടങ്ങി.താല്‍ക്കാലിക പാക്കിംഗ്, സെയില്‍സ് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.നിലവില്‍ 167 രൂപയാണ് താല്‍ക്കാലിക ജീവനക്കാർക്ക് ദിവസവേദനമായി ലഭിക്കുന്നത്. എട്ട് മാസമായി ഈ തുകയും ലഭിക്കാത്ത സാഹചര്യമാണുള്ളത്.

അവശ്യ സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ സപ്ലൈക്കോയിലെ വരുമാനത്തില്‍ വലിയ ഇടിവാണുണ്ടായിട്ടുള്ളത്.ഓരോ ഔട്ട്ലെറ്റുകളിലും ഒരു മാസം ആറ് ലക്ഷം രൂപ ടാര്‍ഗറ്റ് തികഞ്ഞാല്‍ മാത്രമേ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ഒരു ദിവസം 575 രൂപ കൂലി ലഭിക്കുകയുള്ളു. എന്നാല്‍ ഇത് രണ്ട് ലക്ഷം വരെയാണ് ഇപ്പോള്‍ പരമാവധി കച്ചവടം നടക്കുന്നത്.ഈ സാഹചര്യത്തില്‍ മൂന്ന് താല്‍ക്കാലിക തൊഴിലാളികള്‍ ഉള്ള ഔട്‌ലറ്റുകളില്‍ ഒരു തൊഴിലാളിയുടെ ശമ്പളം മാത്രമാണ് ലഭിക്കുന്നത്. ഈ തുക മൂന്ന് ജീവനക്കാരും ചേർന്ന് വീതിച്ചെടുക്കുന്ന സാഹചര്യമാണ് പലയിടത്തുമുള്ളത്.

Sharing

Leave your comment

Your email address will not be published. Required fields are marked *