മൂന്നുവയസുകാരന്‍ കാനയില്‍ വീണ സംഭവം; കോര്‍പ്പറേഷനോട് വിശദീകരണം തേടി ഹൈക്കോടതി

എറണാകുളം: പനമ്പിള്ളി നഗറില്‍ കാനയില്‍ വീണ് മൂന്ന് വയസുകാരന് പരിക്കേറ്റ സംഭവത്തില്‍ കോര്‍പ്പറേഷനോട് വിശദീകരണം തേടി ഹൈക്കോടതി.ഉച്ചയ്ക്ക് 1.45 ന് വിഷയം പരിഗണിക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. നടപ്പാതയുടെ വിടവിലൂടെ കുട്ടി ഓടയിലേക്ക് വീഴുകയായിരുന്നു. പനമ്ബിള്ളി നഗര്‍ ഗ്രന്ഥപ്പുര ലൈബ്രറിക്ക് സമീപം വോക്ക് വേയിലെ കാനയില്‍ വെച്ചാണ് സംഭവം.

അഴുക്കുവെള്ളത്തില്‍ പൂര്‍ണമായും മുങ്ങിപ്പോയ കുട്ടി, ഒഴുകിപ്പോകാതിരുന്നത് അമ്മയുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണ്. പൊടുന്നനെ കാനയിലേക്കിറങ്ങിയ അമ്മ കുട്ടിയെ കാലുകൊണ്ട് ഉയര്‍ത്തിപ്പിടിച്ചു.അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ ഓടയില്‍ നിന്നും പുറത്തെടുത്തത്. വീഴ്ചയുടെ ആഘാതത്തില്‍ പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാനകള്‍ തുറന്നിട്ടിരിക്കുന്നതിനെതിരെ വിമര്‍ശനവുമാായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.

Sharing

Leave your comment

Your email address will not be published. Required fields are marked *