ടി20 ലോക കിരീടം ഇംഗ്ലണ്ടിന്

മെല്‍ബണ്‍: ബെന്‍ സ്‌റ്റോക്‌സിന്റെ ഇച്ഛാശക്തിക്ക് മുന്നില്‍ പാകിസ്ഥാനും മുട്ടുമടക്കി. ടി20 ലോകകിരീടം സ്വന്തമാക്കി ഇംഗ്ലണ്ട്.ഫൈനലില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്തെറിഞ്ഞാണ് ഇംഗ്ലണ്ട് രണ്ടാം ടി20 ലോകകിരീടം സ്വന്തമാക്കിയത്. ആവേശം അവസാന നിമിഷം വരെ നിന്ന, ജയ പരാജയങ്ങള്‍ മാറി മറിഞ്ഞ ഫൈനലില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ വെല്ലുവിളി സമര്‍ഥമായി അതിജീവിച്ചാണ് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് ഒരോവര്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്താണ് വിജയവും കപ്പും സ്വന്തമാക്കിയത്. 1992ലെ ഏകദിന ലോകകപ്പിനെ അനുസ്മരിപ്പിക്കും വിധം ഫൈനലിലേക്ക് കുതിച്ചെത്തിയ പാകിസ്ഥാനെ ബാറ്റിങിലും ബൗളിങിലും നിഷ്പ്രഭമാക്കിയാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ടി20 ലോക കിരീട നേട്ടം.

Sharing

Leave your comment

Your email address will not be published. Required fields are marked *