യുഎസ് കറന്‍സി മോണിറ്ററിംഗ് പട്ടികയില്‍ നിന്ന് ഇന്ത്യ പുറത്ത്

വാഷിംഗ്ടണ്‍: തങ്ങളുടെ പ്രധാന ബിസിനസ് പങ്കാളികളെ തീരുമാനിക്കുന്ന കറന്‍സി മോണിറ്ററിംഗ് പട്ടികയില്‍ നിന്ന് അമേരിക്ക ഇന്ത്യയെ പുറത്താക്കി.ഇതു സംബന്ധിച്ച്‌ യുഎസ് നിയമം 2015ലെ വ്യവസ്ഥകള്‍ പാലിച്ചില്ലെന്നു പറഞ്ഞാണ് നടപടി. സാമ്പത്തിക കാര്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച കുറിപ്പ് പ്രസിദ്ധപ്പെടുത്തിയത്. അതേ സമയം, യുഎസ് ട്രഷറി സെക്ര‌ട്ടറി ജാനറ്റ് യെലോണിന് ഇന്ത്യയില്‍ വരവേല്പ് നല്കുന്നതിനിടെ അതേ വകുപ്പില്‍ നിന്നുണ്ടായ തിരിച്ചടിയില്‍ കേന്ദ്രധനമന്ത്രാലയവും നടുക്കത്തിലാണ്.വെള്ളിയാഴ്ച യെലോണ്‍, ധനമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ യുഎസിന്റെ മുഖ്യ ബിസിനസ് പങ്കാളിയാണെന്നും ഭാവിയില്‍ ബന്ധങ്ങള്‍ മെച്ചപ്പെുമെന്നും അവര്‍ നിര്‍മല സിതാരാമനെ ധരിപ്പിച്ചു.ഇവിടെ ചര്‍ച്ച പുരോഗമിക്കുമ്പോള്‍ യുഎസില്‍ ട്രഷറി മന്ത്രാലയത്തിന്റെ തീരുമാനം പുറത്തു വന്നിരുന്നു. ഇറ്റലി, മെക്സിക്കോ, വിയറ്റ്നാം, തായ്ലന്‍ഡ് എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയെയും യുഎസ് കറന്‍സി മോണിറ്ററിംഗ് പട്ടികയില്‍ നിന്ന് ഒഴിവാക്കി. ചൈന, ജര്‍മനി, ജപ്പാന്‍, കൊറിയ, മലേഷ്യ, സിങ്കപ്പുര്‍, തയ്വാന്‍ എന്നീ രാജ്യങ്ങള്‍ ലിസിറ്റിലുണ്ട്.

Sharing

Leave your comment

Your email address will not be published. Required fields are marked *