അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ഇഴയുന്നതായി പരാതി

അമേരിക്ക : അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ നടപടികള്‍ ഇഴയുന്നു. ഇതുവരെയുള്ള ഫലസൂചനകള്‍ അനുസരിച്ച്‌ ആകെയുള്ള 100 സെനറ്റ് സീറ്റുകളില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി 49 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ ഡെമോക്രാറ്റുകള്‍ 48 സീറ്റില്‍ ലീഡ് നേടി.ജനപ്രതിനിധസഭയില്‍ 211 സീറ്റുകള്‍ നേടിയ റിപ്ലബിക്കന്‍ പാര്‍ട്ടി കേവല ഭൂരിപക്ഷം നേടുന്നതില്‍ നിന്ന് ഏഴ് സീറ്റ് മാത്രം അകലെയാണ്. സഭയില്‍ ചുവപ്പ് തരംഗം പ്രതീക്ഷിച്ച രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ച്‌ കൊണ്ട് 192 സീറ്റുകള്‍ നേടിയ ഡെമോക്രാറ്റുകള്‍ ശക്തമായ പോരാട്ടമാണ് കാഴ്ച വച്ചത്.

യുവാക്കളുടെയും പുതിയ വോട്ടര്‍മാരുടെയും പിന്തുണയാണ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ മങ്ങുന്ന പ്രതിച്ഛായയ്ക്കിടയിലും പാര്‍ട്ടിയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഫ്ലോറിഡ ഉള്‍പ്പെടെയുള്ള പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ മികച്ച പ്രകടനം റിപബ്ലിക്കന്‍ പാര്‍ട്ടി പുറത്തെടുത്തപ്പോള്‍ ന്യൂയോര്‍ക്ക്, വെര്‍മോണ്ട്, മസാച്ചുസറ്റ്സ് മേഖലകളില്‍ ഡെമോക്രാറ്റുകള്‍ ലീഡ് നേടുകയും ചെയ്തിട്ടുണ്ട്.

Sharing

Leave your comment

Your email address will not be published. Required fields are marked *