ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് തുടക്കം;വികസ്വര രാജ്യങ്ങൾക്കുള്ള നഷ്ടപരിഹാരം മുഖ്യ അജന്‍ഡ
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള 27-ാമത് ആഗോള കാലാവസ്ഥാ ഉച്ചകോടി ഈജിപ്തിലെ ഷറം അല്‍ ഷെയ്ഖില്‍ ഞായറാഴ്ച ആരംഭിച്ചു.2015ന് ശേഷമുള്ള എട്ട് വര്‍ഷങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളവയില്‍ ഏറ്റവും ചൂടേറിയതായിരിക്കാം എന്ന് ഐക്യരാഷ്ട്രസഭ ഞായറാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കാലാവസ്ഥാ പ്രശ്നങ്ങളുടെ ആഖ്യാനമാണ് റിപ്പോര്‍ട്ടെന്ന് ഉച്ചകോടിക്ക് അയച്ച വീഡിയോ സന്ദേശത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു. വ്യാവസായിക വിപ്ലവം ആരംഭിച്ചതിന് ശേഷം ശരാശരി താപനില 1.15 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.